Latest NewsNewsIndiaBusiness

രാജ്യത്ത് നേരിയ ആശ്വാസം, നാണയപ്പെരുപ്പം 6.75 ശതമാനത്തിലേക്ക്

ഏപ്രിലിൽ 7.79 ശതമാനവും മെയിൽ 7.04 ശതമാനവും ജൂണിൽ 7.01 ശതമാനവുമാണ് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത്

രാജ്യത്ത് നാണയപ്പെരുപ്പം കുറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസത്തിലെ നാണയപ്പെരുപ്പം 6.71 ശതമാനമാണ്. നാണയപ്പെരുപ്പം കുറയുന്നത് കേന്ദ്ര സർക്കാറിനും സാമ്പത്തിക ലോകത്തിനും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്ത് നാണയപ്പെരുപ്പം നിർണയിക്കുന്നത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈ മാസത്തിലാണ് ഏറ്റവും കുറവ് നാണയപ്പെരുപ്പം രേഖപ്പെടുത്തിയിട്ടുള്ളത്.

ഏപ്രിലിൽ 7.79 ശതമാനവും മെയിൽ 7.04 ശതമാനവും ജൂണിൽ 7.01 ശതമാനവുമാണ് രാജ്യത്തെ നാണയപ്പെരുപ്പത്തിന്റെ തോത്. എന്നാൽ, ജൂലൈ മാസത്തിൽ ഇത് 6.71 ശതമാനത്തിലേക്ക് താഴ്ന്നു. രാജ്യത്ത് നിലനിൽക്കുന്ന നാണയപ്പെരുപ്പത്തെ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുളള നടപടികൾ സ്വീകരിച്ചിരുന്നു. കൂടാതെ, റീട്ടെയിൽ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ പരിഷ്കരിക്കുന്നത്.

Also Read: ‘ഐഡന്റിറ്റി’: പുതിയ ആക്ഷൻ ത്രില്ലർ ചിത്രവുമായി ടൊവിനോ

രാജ്യത്തെ ഭക്ഷ്യ വിലപ്പെരുപ്പം 7.75 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായി താഴന്നിട്ടുണ്ട്. ഇത് നാണയപ്പെരുപ്പം കുറയാൻ മുഖ്യ കാരണമായി. നാണയപ്പെരുപ്പം 6 ശതമാനത്തിൽ താഴെ എത്തിക്കാനാണ് റിസർവ് ബാങ്ക് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button