ErnakulamLatest NewsKeralaNattuvarthaNews

കൊച്ചിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി

എറണാകുളം: കൊച്ചിയില്‍ വീണ്ടും കൊലപാതകം. റോഡില്‍ വെച്ച് ഉണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. 33 വയസായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞതായാണ് വിവരം.

അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസവും ഒരാൾ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button