Latest NewsInternational

പ്രകോപനവുമായി ചൈന: തായ്‌വാൻ കടലിടുക്ക് മുറിച്ചുകടന്ന് 13 യുദ്ധവിമാനങ്ങൾ

തായ്പെയ്: തായ്‌വാൻ വ്യോമാതിർത്തി ലംഘനവുമായി വീണ്ടും ചൈനീസ് വ്യോമസേന. ഒരൊറ്റ ദിവസം 13 യുദ്ധവിമാനങ്ങൾ ആണ് തായ്‌വാൻ കടലിടുക്കിന് മുകളിലുള്ള വ്യോമാതിർത്തിയിൽ അതിക്രമിച്ചു കയറിയത്. ഒരുദിവസം നടക്കുന്ന ഏറ്റവും വലിയ ചൈനീസ് പ്രകോപനമാണിത്.

തായ്‌വാന് നേരെ ചൈനീസ് ആക്രമണമുണ്ടായാൽ ശക്തമായ നടപടിയെടുക്കുമെന്ന് അമേരിക്ക പറഞ്ഞിരുന്നു. സംഘർഷ പ്രദേശത്തെ സമാധാനം ഉറപ്പുവരുത്തിയ ഈ കർശനമായ പ്രഖ്യാപനത്തിന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം യുഎസിനോട് നന്ദിയും പറഞ്ഞു. ഇതിന് തൊട്ടുപിറകെയാണ് തായ്‌വാന്റെ വ്യോമാതിർത്തി ലംഘിച്ചു കൊണ്ട് ചൈനയുടെ വിമാനങ്ങൾ പറന്നു കയറിയത്.

Also read: ഓസ്ട്രേലിയയിലെ കാൻബറ എയർപോർട്ടിൽ വെടിവെയ്പ്പ്: യാത്രക്കാരെ ഒഴിപ്പിച്ചു
ചൈനീസ് ഭരണകൂടത്തിന് വിലക്കു ലംഘിച്ചു കൊണ്ട് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചിരുന്നു. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ തായ്വാന് അസ്ഥിത്വം ഊട്ടിയുറപ്പിക്കുന്ന യുഎസിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് തായ്‌വാന്റെ ചുറ്റും ചൈന സൈനികാഭ്യാസം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button