Latest NewsUAENewsInternationalGulf

മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയത്.

Read Also: ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ല, ജലീൽ പാകിസ്ഥാനിലേക്ക് പോകണം: കെ. സുരേന്ദ്രന്‍

ചില പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. മഴയും പൊടിക്കാറ്റും മൂലം യുഎഇയിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായി കുറഞ്ഞു. ഷാർജയിലും ഫുജൈറയിലും റാസൽഖൈമയിലുമാണ് കനത്ത മഴ അനുഭവപ്പെടുന്നത്.

വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ഗൂഢാലോചന: മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസി

shortlink

Related Articles

Post Your Comments

Related Articles


Back to top button