Latest NewsKeralaNews

ആരോഗ്യത്തിനും സമ്പത്തിനും അറിവിനും ഉത്തമം വരലക്ഷ്മീ പൂജ

ആഗ്രഹങ്ങൾ പൂര്‍ത്തീകരിക്കുന്നതിനായി ഐശ്വര്യത്തിന്‍റെയും ധനത്തിന്‍റെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്ന വിശേഷ ദിനമാണ് വരലക്ഷ്മി വ്രതദിനം. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാ‍നങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി പൂജ നടക്കുന്നത്. ഈ ദിനത്തില്‍ സുമംഗലികളാണ് ആഗ്രഹനിവര്‍ത്തിക്കായി ഈ പൂജ നടത്തുക.

പണ്ട് മഗധ രാജ്യത്തിൽ കുണ്ഡിന്യപുര എന്ന പട്ടണത്തിൽ ചാരുമതി എന്നൊരു സ്ത്രീ താമസിച്ചിരുന്നു. അവളുടെ ഭക്തിയിൽ സംപ്രീതയായ മഹാലക്ഷ്മി സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും വരലക്ഷ്മിയെ ആരാധിക്കാനും ആഗ്രഹങ്ങൾ പ്രാർഥിക്കാനും ആവശ്യപ്പെട്ടുവത്രെ. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ  രൂപമാണ് വരലക്ഷ്മി. പൗർണമിക്ക് മുമ്പുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്‌ചയാണ് പ്രാർഥന നടത്താൻ നിർദ്ദേശിച്ചത്. ചാരുമതി തന്റെ സ്വപ്നം വീട്ടുകാരോട് വിശദീകരിച്ചപ്പോൾ, അവർ പൂജ നടത്താൻ അവളെ പ്രോത്സാഹിപ്പിച്ചു. ഗ്രാമത്തിലെ മറ്റ് സ്ത്രീകളും പൂജ നടത്തുന്നതിൽ അവളോടൊപ്പം ചേർന്നു. കീർത്തനങ്ങളോടൊപ്പം വരലക്ഷ്മി ദേവിക്ക് നിരവധി മധുരപലഹാരങ്ങളും നേദിച്ചു.

പരമശിവനെ ഭർത്താവായി ലഭിക്കാൻ പാർവതി ഈ വ്രതം അനുഷ്ഠിച്ചു എന്നൊരു ഐതിഹ്യവും ഉണ്ട്. ഐശ്വര്യവും സന്തോഷവും തേടി പാർവതി നടത്തിയ പൂജയാണിത്. കുടുംബത്തിന്റെ മുഴുവൻ ആരോഗ്യത്തിനും സമ്പത്തിനും അറിവിനും വേണ്ടി വരം തേടുന്ന സ്ത്രീകൾ ഇത് അനുഷ്ഠിക്കാൻ തുടങ്ങി.

shortlink

Post Your Comments


Back to top button