KeralaLatest NewsNews

കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു: വി.ഡി സതീശൻ

കോഴിക്കോട്: കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പാലക്കാട് മലമ്പുഴയിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പോലീസ് നിർവീര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകങ്ങളെ പോത്സാഹിപ്പിക്കാൻ കഴിയില്ല. ദൃക്‌സാക്ഷി പറഞ്ഞത് പ്രധാനപ്പെട്ട കാര്യം. കൊന്നത് ആരെന്ന് കണ്ടുപിടിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങൾ പുറത്തുവരട്ടെയെന്നും വി.ഡി സതീശൻ പറഞ്ഞു.

‘അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സി.പി.ഐ.എം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സി.പി.ഐ.എം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയും അതിന്റെ അടിസ്ഥാനത്തിലാണ്. നാട്ടിൽ നടക്കുന്ന സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാം സി.പി.ഐ.എമ്മിന് പങ്കുണ്ട്’- വി.ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button