AsiaLatest NewsNewsIndiaInternational

‘മൂന്നാം കക്ഷികൾ ഇടപെടരുത്’: ശ്രീലങ്കയിൽ ചൈനീസ് കപ്പൽ നങ്കൂരമിട്ട സംഭവത്തിൽ മുന്നറിയിപ്പുമായി ചൈന

കൊളംബോ: ശ്രീലങ്കയിലെ ചൈനയുടെ അധീനതയിലുള്ള തുറമുഖമായ ഹമ്പൻടോട്ടയിൽ ചൈനീസ് കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച നങ്കൂരമിട്ട സംഭവത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികൾക്ക് മുന്നറിയിപ്പുമായി ചൈന. തങ്ങളുടെ ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമത്തിന് അനുസൃതമാണെന്നും ‘മൂന്നാം കക്ഷികൾ’ ഇടപെടരുതെന്നും ചൈന പറഞ്ഞു. അതേസമയം, ആന്റിനകളും കമ്മ്യൂണിക്കേഷൻ ഗിയറുകളുമുള്ള കപ്പൽ ചാരപ്രവർത്തനം നടത്തുന്നതിനായാണ് ശ്രീലങ്കയിൽ എത്തിയതെന്നാണ് ഇന്ത്യയും യു.എസും ആശങ്കപ്പെടുന്നത്.

‘ചൈനയുടെ ശാസ്ത്ര ഗവേഷണ കപ്പലായ യുവാൻ വാങ് 5 ചൊവ്വാഴ്ച ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തെത്തി. ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ് ആതിഥേയത്വം വഹിച്ച സ്വാഗത ചടങ്ങിൽ, പ്രസിഡന്റിന്റെ പ്രതിനിധികൾ ഉൾപ്പെടെ നിരവധി മുതിർന്ന ശ്രീലങ്കൻ ഉദ്യോഗസ്ഥർ പങ്കെടുത്തു,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

വീണാ ജോര്‍ജ് ഉയർത്തിയ പതാക എത്ര ശ്രമിച്ചിട്ടും നിവർന്നില്ല: അന്വേഷണം

‘ഡോക്കിംഗിന് ശേഷം, ആവശ്യമായ പ്രക്രീയകൾ പൂർത്തിയാക്കാൻ യുവാൻ വാങ് 5 കുറച്ച് സമയമെടുക്കും. അതിന്റെ ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര നിയമത്തിനും പൊതു സമ്പ്രദായത്തിനും അനുസരിച്ചാണ്. ഇതിൽ മൂന്നാം കക്ഷികൾ ഇടപെടരുത്,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ബഹിരാകാശത്തെ വസ്തുക്കളെ നിരീക്ഷിക്കുന്നതിനുള്ള ഹൈടെക് കപ്പൽ എന്ന് വിദഗ്ധർ വിശേഷിപ്പിക്കുന്ന യുവാൻ വാങ് 5 ശ്രീലങ്കയിൽ ഡോക്ക് ചെയ്യുന്നതിനെ ഇന്ത്യ എതിർത്തിരുന്നു. ഏഷ്യ-യൂറോപ്പ് പ്രധാന കപ്പൽ പാതയ്ക്ക് സമീപമുള്ള തുറമുഖം ചൈന സൈനിക താവളമായി ഉപയോഗിക്കുമെന്നതിനെ തുടർന്നാണ് ഇന്ത്യ എതിർപ്പറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button