Latest NewsNewsIndia

‘ഐ.എസ്.ഐ.എസ് ബന്ധം: ജാമിയ വിദ്യാർത്ഥിയെ 30 ദിവസത്തെ ജുഡീഷ്യൽ തടവിന് വിധിച്ച് എൻ.ഐ.എ കോടതി

ഡൽഹി: സജീവ ഐ.എസ്.ഐ.എസ് അംഗമെന്ന് ആരോപിക്കപ്പെടുന്ന മൊഹ്‌സിൻ അഹമ്മദിനെ,എൻ.ഐ.എ കോടതി 30 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥിയാണ് അഹ്മദ്.

ഐ.എസ്.ഐ.എസ് തീവ്രവാദ സംഘടനയെ സജീവമായി പിന്തുണയ്ക്കുകയും ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പിന്തുണക്കാരിൽ നിന്ന് സംഭാവനകൾ അഭ്യർത്ഥിക്കുകയും ചെയ്തതിന് ഓഗസ്റ്റ് 6 നാണ് ഇയാൾ അറസ്റ്റിലായത്. ചൊവ്വാഴ്ച എൻ.ഐ.എ റിമാൻഡ് പൂർത്തിയാക്കിയ ഇയാളെ കോടതിയിൽ ഹാജരാക്കി.

ക്രിപ്‌റ്റോകറൻസി വഴി സമ്പാദിച്ച പണം 22കാരനായ അഹമ്മദ് ഈ മാസം ആദ്യം സിറിയയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അയയ്ക്കുകയായിരുന്നുവെന്ന് എൻ.ഐ.എ അവകാശപ്പെട്ടു. പട്‌ന സ്വദേശിയായ അഹമ്മദ് ഡൽഹിയിലെ ബട്‌ല ഹൗസ് ഏരിയയിലാണ് താമസിച്ചിരുന്നത്.

ഓൺലൈനിലൂടെ വ്യക്തികളെ അപമാനിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ

ജാമിയയിൽ രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. ബട്‌ല ഹൗസിൽ എൻ.ഐ.എ പരിശോധന നടത്തിയതിന് പിന്നാലെയാണ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്.

‘അഹമ്മദ് തീവ്രവാദിയും ഐ.എസ്.ഐ.എസിന്റെ സജീവ പ്രവർത്തകനുമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള അനുഭാവികളിൽ നിന്ന് തീവ്രവാദ സംഘടയ്ക്കായി ഫണ്ട് ശേഖരണത്തിൽ പങ്കെടുത്തതിനാണ് അറസ്റ്റ്. പ്രവർത്തനങ്ങൾ തുടരുന്നതിനായി സിറിയയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ക്രിപ്‌റ്റോകറൻസി രൂപത്തിൽ ഇയാൾ ഈ ഫണ്ടുകൾ അയയ്ക്കുകയായിരുന്നു,’ എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button