Latest NewsNewsIndia

കൊറോണ കേസുകള്‍ ഉയരുന്നു, വിമാനങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമാക്കി ഡിജിസിഎ

രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിമാനങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള കൊറോണ പ്രോട്ടോക്കോള്‍ പാലനം ഡിജിസിഎ ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി രാജ്യമെമ്പാടും വിമാനങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.

Read Also; വിറ്റഴിച്ചത് ലോകത്തിലെ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ, ഈ വെബ്സൈറ്റ് പൂട്ടിക്കാൻ ഉത്തരവ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 9,062 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം, 4,42,86,256 ആയിരുന്നു. നിലവില്‍ 1,05,058 പേരാണ് രാജ്യത്ത് കൊറോണ ബാധിതരായി ഉള്ളത്.

കേരളത്തിലും കൊറോണ കേസുകള്‍ ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button