IdukkiLatest NewsKeralaNattuvarthaNews

മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം : തൊഴിലാളിയുടെ വീട് തകര്‍ത്തു

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത്

മൂന്നാര്‍: മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ഗുണ്ടുമലയില്‍ കാട്ടാന തൊഴിലാളിയുടെ വീട് തകര്‍ത്തു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത്.

Read Also : പ്രമേഹം ശമിക്കാൻ നെല്ലിക്ക ഇങ്ങനെ കഴിക്കൂ

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഗുണ്ടമല എസ്‌റ്റേറ്റില്‍ ബോസ് എന്ന തൊഴിലാളിയുടെ വീടാണ് കാട്ടാനകള്‍ തകര്‍ത്തത്. കുട്ടിയാനയ്ക്കൊപ്പമെത്തിയ ആന ബോസും കുടുംബവും കിടന്നിരുന്ന വീടിന്റെ ജനാലകള്‍ തകര്‍ത്ത് തുമ്പികൈ അകത്തേക്കിട്ടു. ഉറക്കത്തിനിടെ പെട്ടെന്നുണര്‍ന്ന ബോസ് ഭാര്യയും കുട്ടിയുമായി അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ ബഹളം വെച്ചാണ് പ്രദേശത്ത് രണ്ട് മണിക്കൂറോളം നിലയുറപ്പിച്ച ആനയെ ഓടിച്ചത്. മൂന്നാര്‍ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഒന്നും -പതിനേഴും ഉള്‍പ്പെടുന്ന വാര്‍ഡാണ് ഗുണ്ടുമല. 60 കുടുംബങ്ങളിലായി 150 ഓളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button