KeralaLatest NewsNewsBusiness

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കൺസ്യൂമർഫെഡ്

ഓണം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം 1,600 ഓണച്ചന്തകളാണ് ഒരുങ്ങുന്നത്

ഓണം അടുത്തെത്താറായതോടെ ഓണച്ചന്തകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കൺസ്യൂമർഫെഡ്. സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 29 നും ജില്ലാതല ഉദ്ഘാടനം ഈ മാസം 30 നുമാണ് നടക്കുക. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 29 ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യും. സെപ്തംബർ ഏഴിനാണ് മേള സമാപിക്കുക.

ഓണം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം 1,600 ഓണച്ചന്തകളാണ് ഒരുങ്ങുന്നത്. സർക്കാർ സബ്സിഡിയോടെ ഏകദേശം 13 ഇനം നിത്യോപയോഗ സാധനങ്ങൾ ഓണച്ചന്ത മുഖാന്തരം വിതരണം ചെയ്യും. സബ്സിഡി ഇനങ്ങൾക്ക് 30 ശതമാനം മുതൽ 100 ശതമാനം വരെയാണ് വിലക്കുറവ് ലഭിക്കുക. അതേസമയം, മറ്റ് ഉൽപ്പന്നങ്ങൾ പൊതുവിപണിയെക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കിഴിൽ വാങ്ങാൻ സാധിക്കും.

Also Read: സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതിനു കാരണം ലഹരി ഇടപാടിലെ തര്‍ക്കമെന്നു സൂചന

ഇത്തവണ മിൽമയുമായുള്ള സഹകരണവും കൺസ്യൂമർഫെഡ് ഉറപ്പുവരുത്തുന്നുണ്ട്. ഓണ സദ്യക്ക് ആവശ്യമായ സ്പെഷ്യൽ കിറ്റുകളാണ് വിതരണം ചെയ്യുക. പാലട മിക്സ്, നെയ്, പാൽ, വെജിറ്റബിൾ ബിരിയാണി മിക്സ്, ഗുലാബ് ജാമുൻ എന്നീ ഇനങ്ങൾ അടങ്ങിയ സ്പെഷ്യൽ കിറ്റ് 297 രൂപക്കാണ് വാങ്ങാൻ സാധിക്കുക. ഇത്തവണ ഓണം വിപണിയിലൂടെ 200 കോടി രൂപയുടെ വിൽപ്പനയാണ് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button