KeralaLatest NewsIndia

ചാൻസലർ പദവി ഉപയോഗിച്ച് കണ്ണൂർ വിസിയെ വിളിച്ച് വരുത്താനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: വിസി കോടതിയിലേക്ക്

തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തിൽ അവസാന സമയം വരെ ഒപ്പിടാതെയും ഓർഡിനൻസുകൾ അസാധുവാകാതിരിക്കാൻ വേണ്ടി നടപടി സ്വീകരിക്കാതെയും, പ്രതിസന്ധിയിലാക്കിയ ആരിഫ് മുഹമ്മദ് ഘാന് മറുപടി നൽകാനൊരുങ്ങി സർക്കാർ. വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരം കുറയ്ക്കുന്ന ബിൽ മന്ത്രിസഭ അംഗീകരിച്ചതോടെ സർക്കാർ- ഗവർണർ പോര് വീണ്ടും സജീവമാകുകയാണ്.

കണ്ണൂർ സർവകലാശാലയുടെ നടപടികളിലെ എതിർപ്പിനെ തുടർന്നാണ് പ്രിയ വർഗ്ഗീസ് ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും അതല്ല യഥാർത്ഥ കാരണം. സർക്കാരുമായി താൻ നേരിട്ട് പോരിന് ഇറങ്ങിയിരിക്കുന്നു എന്ന സന്ദേശം നൽകുകയാണ് ഗവർണർ ചെയ്തത്. സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഗവർണർ -സർക്കാർ പോരിലേക്ക് ഇത് എത്തിക്കും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഗവർണർ ചാൻസലറുടെ അധികാരം ഉപയോഗിച്ച് കണ്ണൂർ വിസിയെ ഗവർണർ വിളിച്ച് വരുത്തി വിശദീകരണം തേടാനുള്ള സാധ്യതയുമുണ്ട്.

എന്നാൽ, ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രൻ. നാളെ അവധിയായതിനാല്‍ മറ്റന്നാള്‍ തുടര്‍നടപടി സ്വീകരിക്കും. ഗവര്‍ണറുടെ നടപടി നിയമവിധേയമല്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് വി.സി. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ചാണ് വി.സിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button