Latest NewsKeralaNews

ഓണക്കിറ്റ് വിതരണത്തിൽ കമ്മീഷൻ നൽകാത്ത നടപടി: പ്രതിഷേധം ശക്തമാക്കാൻ റേഷൻ വ്യാപാരികളുടെ സംഘടന

കൊച്ചി: ഓണക്കിറ്റ് വിതരണത്തിൽ കമ്മീഷൻ നൽകാത്ത സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി റേഷൻ വ്യാപാരികളുടെ സംഘടന. കിറ്റ് വിതരണവുമായി സഹകരിക്കുമെങ്കിലും കമ്മീഷൻ കുടിശികയായ 60 കോടി രൂപ നൽകാത്ത സർക്കാരിനെതിരെ നിയമ നടപടി തുടരുമെന്ന് സംഘടന അറിയിച്ചു. നിലവിൽ സൗജന്യമായി കിറ്റ് കൈപ്പറ്റുന്ന മുൻഗണന വിഭാഗങ്ങളിൽ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷൻ തുക അനുവദിക്കണമെന്നാണ് ആവശ്യം.

കോവിഡ് കാലത്ത് കിറ്റ് സ൦ഭരണത്തിൽ വീഴ്ച ഉണ്ടാകാതിരിക്കാൻ അധികമുറി വാടകയ്ക്ക് എടുത്ത് കിറ്റ് സൂക്ഷിച്ചവ൪ക്ക് വരെ ആ തുകയുമില്ല, സ൪ക്കാ൪ പ്രഖ്യാപിച്ച കമ്മീഷനുമില്ല. കോവിഡ് കാലത്ത് 11 മാസം കിറ്റ് വിതരണം ചെയ്തതിന്‍റെ കമ്മീഷൻ നൽകാൻ സർക്കാർ ഇപ്പോഴും തയ്യാറല്ലെന്ന ആക്ഷേപം ശക്തമാണ്. ഹൈക്കോടതി ഇടപെട്ടിട്ടും വ്യാപാരികൾക്ക് തുക ലഭിക്കുന്നില്ല.

നിലവിൽ കിറ്റ് വിതരണത്തിന്‍റെ ഗതാഗത ചിലവിനുൾപ്പടെ 13 രൂപ സർക്കാർ ചിലവഴിക്കുന്നുണ്ട്. അഞ്ച് രൂപ കൂടി അധികമായി നീക്കിവെച്ച് സംസ്ഥാനത്തുള്ള 14,500 റേഷൻ വ്യാപാരികളുടെ കമ്മീഷൻ കൂടി നൽകണമെന്നാണ് സംഘടനയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button