Latest NewsNewsIndia

ഉപമുഖ്യമന്ത്രിയുടെ വസതിയിൽ സി.ബി.ഐ പരിശോധന: ‘വെൽക്കം’ ട്വീറ്റുമായി സിസോദിയ

ജനങ്ങളെ സേവിക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ആളുകൾ അപമാനിക്കപ്പെടുകയാണ്.

ന്യൂഡൽഹി: ന്യൂഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ പരിശോധന. ഇന്ന് രാവിലെ മുതലാണ് സി.ബി.ഐയുടെ പരിശോധന ആരംഭിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ കൂടാതെ ഡൽഹി ഏക്സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്.

എന്നാൽ, നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വീട്ടിലും കേന്ദ്ര ഏജൻസി പരിശോധന നടത്തുകയും മന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയയുടെ വീട്ടിലും പരിശോധന നടക്കുന്നത്. കേന്ദ്ര സർക്കാർ, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തകരെ പൂട്ടാൻ ശ്രമിക്കുകയാണെന്ന വിമർശനമാണ് എ.എ.പി ഉയർത്തുന്നത്.

Read Also: ആറ് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു: വേര്‍പിരിയൽ വാർത്ത പങ്കുവച്ച് ബിഗ് ബോസ് താരം

‘സി.ബി.ഐക്ക് വസതിയിലേക്ക് സ്വാഗതം. ജനങ്ങളെ സേവിക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ആളുകൾ അപമാനിക്കപ്പെടുകയാണ്. സി.ബി.ഐ പരിശോധനക്ക് എത്തി. ഞങ്ങൾ സത്യസന്ധരാണ്, ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കുന്നു. നിർഭാഗ്യവശാൽ, ഈ രാജ്യത്ത്, നല്ല ജോലി ചെയ്യുന്നവരെ ഇതുപോലെ ബുദ്ധിമുട്ടിക്കുന്നു, അതുകൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും ഒന്നാം സ്ഥാനത്തെത്താത്. സത്യം പുറത്തുവരാൻ സി.ബി.ഐ അന്വേഷണ സംഘവുമായി സഹകരിക്കും’- വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button