Latest NewsKeralaNews

കുട്ടിയെ സ്‌കൂൾ ബസ്സിൽ കയറ്റി വിടാനായി കാത്തു നിന്നു: ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു

റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പറാണ് അപകടമുണ്ടാക്കിയത്.

കോഴിക്കോട്: താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതിയ്ക്ക് ദാരുണാന്ത്യം. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിത (30) ആണ് മരിച്ചത്. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ കുട്ടിയെ സ്‌കൂൾ ബസ്സിൽ കയറ്റി വിടാനായി കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം.

Read Also: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം : ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രു​ക്ക്

റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പർ ദേഹത്ത് കയറിയിറങ്ങി യുവതി തൽക്ഷണം മരിച്ചു. മാധ്യമപ്രവർത്തകൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ് മരിച്ച ഫാത്തിമ സാജിത. കഴിഞ്ഞ ദിവസം ഇതേ കമ്പനിയുടെ മറ്റൊരു ടിപ്പർ ലോറി പിന്നിലേക്ക് എടുത്തപ്പോൾ സ്‌കൂട്ടറിന് മേലെ കയറി ഇറങ്ങിയിരുന്നു. തലനാരിഴക്കാണ് യുവതി രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button