Latest NewsNewsIndia

കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പോലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് കസ്റ്റയിൽ. നാളെ ജന്തർ മന്തറിൽ കിസാൻ മോർച്ചയുടെ പരിപാടി നടക്കാനിരിക്കെയാണ്‌ പോലീസിന്റെ നടപടി. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഡൽഹി-ഹരിയാനയിലെ ടിക്രി അതിർത്തിയിൽ ഞായറാഴ്ച ഡൽഹി പോലീസ് സിമന്റ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിന് മുന്നോടിയായി തന്നെ കസ്റ്റഡിയിൽ എടുത്തത്, കർഷകരുടെ ശബ്ദം അടിച്ചമർത്താൻ വേണ്ടിയാണെന്ന് പറഞ്ഞ ടിക്കായത്, ഡൽഹി പോലീസിന് അതിന് കഴിയില്ലെന്നും വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കർഷക യൂണിയനുകളുടെ ഒരു കുടക് സംഘടനയായ മോർച്ചയെ ശക്തിപ്പെടുത്താൻ ടിക്കായത്ത് ആഹ്വാനം ചെയ്തു. ബി‌കെ‌യു-ചഡുനി വിഭാഗത്തിന്റെ പ്രതിനിധികൾ കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രതിഷേധ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ രാജപൂർ മണ്ഡി സമിതിയുടെ ധർണ സ്ഥലത്ത് നാളെ നടക്കാനിരിക്കുന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാനെത്തി.

ലഖിംപൂർ ഖേരിയെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മിശ്രയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് നടന്ന ലഖിംപൂർ ഖേരി അക്രമക്കേസിലെ പ്രതിയാണ് ഇദ്ദേഹത്തിന്റെ മകൻ ആശിഷ് മിശ്ര. എസ്‌കെഎം കോർ കമ്മിറ്റി അംഗം ദർശൻ സിംഗ് പാൽ, സ്വരാജ് ഇന്ത്യ ദേശീയ കൺവീനർ യോഗേന്ദ്ര യാദവ്, സാമൂഹിക പ്രവർത്തക മേധാ പട്കർ എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾ വ്യാഴാഴ്ച ആരംഭിച്ച ധർണയെ അഭിസംബോധന ചെയ്തതോടെ പ്രക്ഷോഭം ശക്തി പ്രാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button