Latest NewsNewsIndia

മുസ്ലീം മതവികാരം വ്രണപ്പെടുത്താൻ ബി.ജെ.പിയുടെ ബോധപൂർവ്വമായ ശ്രമം: ഒവൈസി

ലക്നൗ: പ്രവാചകനെതിരായ പരാമർശത്തെ തുടർന്ന്, ഹൈദരാബാദിലെ ബി.ജെ.പി എം.എൽ.എ ടി. രാജാ സിംഗ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസി രംഗത്ത്. നൂപുർ ശർമ്മ കേസിന്റെ തുടർച്ചയാണിതെന്നും മുസ്ലീം വികാരം വ്രണപ്പെടുത്താനുള്ള ബി.ജെ.പിയുടെ ബോധപൂർവ്വമായ ശ്രമമാണിതെന്നും ഒവൈസി ആരോപിച്ചു.

‘പ്രവാചകൻ മുഹമ്മദിനേയും മുസ്ലീങ്ങളേയും ബി.ജെ.പി വെറുക്കുന്നു. ഇത് ബി.ജെ.പിയുടെ ഔദ്യോഗിക നയമാണെന്ന് തോന്നുന്നു. രാഷ്ട്രീയമായി പോരാടുകയാണ് വേണ്ടത്, അല്ലാതെ ഇങ്ങനെയല്ല. ബി.ജെ.പി നേതാവിന്റെ പ്രവാചകന് എതിരായ പരാമർശത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തിന്റെ പരാമർശത്തിൽ അന്വേഷണം നടത്തണം’ ഒവൈസി ആവശ്യപ്പെട്ടു.

16കാരിയെ കാമുകന്‍ പീഡനത്തിനിരയാക്കി, പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിട്ടായിരുന്നു പീഡനം

അതേസമയം, : പ്രവാചകനെതിരായ പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.എ രാജ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയിൽ വലിയ രീതിയിലെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 505, 153 എ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button