Latest NewsNewsIndia

നിയന്ത്രണ രേഖയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം, 3 ഭീകരർ കൊല്ലപ്പെട്ടു: ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു കശ്മീർ: പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. ഉറിയിലെ നിയന്ത്രണരേഖയിലൂടെ മൂന്ന് ഭീകരർ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സൈന്യം നടത്തിയ നിരീക്ഷണത്തിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.

കമാല്‍കോട്ടിലെ മടിയാന്‍ നാനാക്ക് പോസ്റ്റിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്ഥലത്തെ അടിക്കാടുകളും മോശം കാലാവസ്ഥയും മറയാക്കിയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമെന്ന് പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. തീവ്രവാദികളുടെ മൃതദേഹങ്ങളോടൊപ്പം രണ്ട് എ.കെ റൈഫിളുകള്‍, ഒരു ചൈനീസ് എം -16 റൈഫിള്‍, മറ്റ് യുദ്ധസമാന സ്റ്റോറുകള്‍ എന്നിവയും സൈന്യം കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button