Latest NewsIndia

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആയുധ പരിശീലനം: പോപ്പുലർഫ്രണ്ടിനെതിരെ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സർക്കാർ

ഹൈദരാബാദ്: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയ സംഭവത്തിൽ പോപ്പുലർഫ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ അബ്ദുൾ ഖാദറിനെ പോലീസ് രണ്ട് മാസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. നിസാമാബാദിൽ കരാട്ടെ ക്ലാസിന്റെ മറവിൽ ആയുധ പരിശീലനം നൽകിയ സംഭവത്തിലാണ് മതഭീകര സംഘടനയ്‌ക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.

സംഭവത്തിന് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഇതര മതസ്ഥരെ ആക്രമിക്കുന്നതിന് വേണ്ടിയായിരുന്നു അബ്ദുൾ ഖാദർ മുസ്ലീം യുവാക്കൾക്ക് പരിശീലനം നൽകിയത്. ഇതിന് പുറമേ കരാട്ടെ ക്ലാസിന്റെ മറവിൽ യുവാക്കളിലേക്ക് രാജ്യവിരുദ്ധ സന്ദേശങ്ങളും എത്തിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ മറവിൽ പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങൾ ഉൾപ്പെടെ നിരവധി കലാപ ശ്രമങ്ങളിൽ അബ്ദുൾ ഖാദറിനും സംഘത്തിനും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

അബ്ദുൾ ഖാദർ യുവാക്കൾക്ക് ആയുധ പരിശീലനം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ഇതിന് പുറമേ ആയുധ പരിശീലനത്തിനും, അക്രമങ്ങൾക്കുമായി ഇയാൾ വിദേശത്ത് നിന്നും ഫണ്ട് സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും എൻഐഎ അന്വേഷണ വിധേയമാക്കും. സംഭവവുമായി ബന്ധപ്പെട്ട് 25 ഓളം പേർ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button