ThiruvananthapuramKeralaNattuvarthaLatest NewsNews

‘കലാപം ഉണ്ടാക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിച്ചത്, സി.പി.എം ഓഫീസ് ആക്രമണം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ’

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനെതിരായ ആക്രമണത്തിൽ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത്. ആർ.എസ്.എസ് -ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് ഇ.പി.ജയരാജൻ പറഞ്ഞു.

സമാധാന അന്തരീക്ഷത്തെ തകർക്കാൻ ബോധപൂർവമായ ശ്രമമാണ് അവർ നടത്തുന്നതെന്നും അതിന് എല്ലാ പ്രോത്സാഹനവും യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടെന്നും ജയരാജൻ കുറ്റപ്പെടുത്തി. ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ആസൂത്രിതമായാണ് അക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം ഓഫിസുകൾക്കു നേരെ തുടർച്ചയായി അക്രമം നടക്കുകയാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.

ജയരാജന്റെ വാക്കുകൾ ഇങ്ങനെ;

സുഡാന് സഹായഹസ്തവുമായി യുഎഇ: വെള്ളപ്പൊക്ക ബാധിതർക്ക് ഭക്ഷണ സാധനങ്ങളും മരുന്നുകളും കയറ്റി അയച്ചു
‘മൂന്നു ബൈക്കുകളിൽ കല്ലുകളും ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ജില്ലാ സെക്രട്ടറിയുടെ കാറിനു നേരെ കല്ലെറിഞ്ഞു. ശബ്ദം കേട്ട് ആരെങ്കിലും പുറത്തിറങ്ങിയാൽ അവരെ ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. തിരുവനന്തപുരം നഗരസഭ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. നഗരസഭയെ സുഗമമായി പ്രവർത്തിക്കാൻ ബി.ജെ.പി സാധാരണ അനുവദിക്കാറില്ല. കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുക, ചർച്ച തടസ്സപ്പെടുത്തുക എന്നതാണ് സ്ഥിരം പരിപാടി. തലസ്ഥാനത്തെ ജനങ്ങളുടെ കഷ്ടകാലത്തിന് ബി.ജെ.പിക്കു നഗരസഭയിൽ മുപ്പതോളം അംഗങ്ങളുണ്ടായി. അതിന്റെ ദുരന്തമാണ് അനുഭവിക്കുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ വികസനം ബി.ജെ.പി തടസപ്പെടുത്തുന്നത് ജനങ്ങളെ അറിയിക്കാനാണ് എൽ.ഡി.എഫ് ജാഥ നടത്തിയത്. അതിന്റെ സ്വീകരണ കേന്ദ്രത്തിലേക്കാണ് സംഘടിതമായി ബി.ജെ.പിക്കാരെത്തിയത്. നിവേദനം സമർപ്പിക്കേണ്ട വേദിയല്ല എല്‍.ഡി.എഫ് യോഗം. ബി.ജെ.പിക്കാർക്ക് കൗൺസിൽ ഓഫിസിൽ പരാതി നൽകാം. യോഗം അലങ്കോലപ്പെടുത്തിയാൽ തിരിച്ചടി ഉണ്ടാകും. അതിനെ ഉപയോഗപ്പെടുത്തി കലാപം ഉണ്ടാക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button