Latest NewsKeralaNews

അനന്തപുരി ഓണം ഖാദി മേള ഓഗസ്റ്റ് 29 മുതൽ അയ്യൻകാളി ഹാളിൽ

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ അയ്യൻകാളി ഹാളിൽ അനന്തപുരി ഓണം ഖാദി മേള സംഘടിപ്പിക്കും. ഓഗസ്റ്റ് 29ന് രാവിലെ 10.30ന് നടി സോന നായർ മേള ഉദ്ഘാടനം ചെയ്യും. നറുക്കെടുപ്പിലൂടെ 10 പവൻ വരെ സ്വർണം സമ്മാനവും ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റും സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രഡിറ്റ് പർച്ചെയ്സ് സൗകര്യവും മേളയിലുണ്ട്.

Read Also: ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കരുത്: ബാലാവകാശ കമ്മീഷൻ

കേരള തനിമയാർന്ന നവീനവും ആകർഷകവുമായ ഖാദി വസ്ത്രങ്ങളും വൈവിധ്യമാർന്ന ഗ്രാമ വ്യവസായ ഉത്പന്നങ്ങളും, ഇതര സംസ്ഥാന ഖാദി വസ്ത്രങ്ങളും മേളയുടെ പ്രത്യേകതയാണ്. ചുരിദാർ ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, സിൽക്ക് സാരികൾ, പാന്റ്സ് പീസുകൾ, ഷർട്ടിംഗുകൾ, ഖാദി കോട്ടൺ സാരികൾ, സെറ്റ്മുണ്ടുകൾ, കളർ ദോത്തികൾ, പത്തി മെത്തകൾ, ബെഡ് ഷീറ്റുകൾ, കലംകാരി ഷീറ്റുകൾ, തേനും തേനുത്പന്നങ്ങളും, മരച്ചക്കിലാട്ടിയ എള്ളെണ്ണ, കഴുതപ്പാലിൽ നിർമ്മിച്ച സോപ്പ്, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയവയും മേളയിൽ ലഭ്യമാണെന്ന് ഖാദി ബോർഡ് അറിയിച്ചു.

Read Also: ഭർത്താവ് എട്ടു വയസിനു ഇളയത്, മതം മാറണമെന്ന് ആവശ്യം : മൂന്നാം വിവാഹവും പരാജയപ്പെട്ടതിനെക്കുറിച്ച് നടി ചാർമിള

shortlink

Related Articles

Post Your Comments

Related Articles


Back to top button