News

ബെംഗളൂരുവിലെ മാംസാഹാര നിരോധനം: കർണാടക സർക്കാരിനെതിരെ അസദുദ്ദീൻ ഒവൈസി

ബെംഗളൂരു: ഗണേശ ചതുർത്ഥി പ്രമാണിച്ച് ഓഗസ്റ്റ് 31 ന് ബെംഗളൂരുവിൽ മാംസ വിൽപ്പന നിരോധിക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) അംഗം അസദുദ്ദീൻ ഒവൈസി. സർക്കാർ സമ്പന്നർക്ക് വേണ്ടിയുള്ളതാണെന്നും സാധാരണക്കാരുടെ അവകാശങ്ങൾക്ക് എതിരാണെന്നും ഒവൈസി ആരോപിച്ചു.

‘ഇത് സമ്പന്നർക്ക് വേണ്ടിയുള്ള സർക്കാരാണ്. ബെംഗളൂരുവിലെ ഇറച്ചി നിരോധനം തൊഴിൽ, ഉപജീവനം, സ്വകാര്യത എന്നിവയ്ക്കുള്ള അവകാശത്തിന് എതിരാണ്,’ ഒവൈസി പറഞ്ഞു.

‘ഓപ്പറേഷന്‍ പി ഹണ്ട്’: സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ 15 പേര്‍ അറസ്റ്റില്‍

അതേസമയം, ഓഗസ്റ്റ് 31ന് ഗണേശ ചതുർത്ഥിക്ക്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ബെംഗളൂരുവിൽ മാംസാഹാരവും മൃഗങ്ങളെ കൊല്ലുന്നതും നിരോധിച്ചിരുന്നു. ബി.ബി.എം.പിയുടെ അതിർത്തിക്കുള്ളിലെ എല്ലാ പ്രദേശങ്ങളും നിരോധനത്തിന് വിധേയമായിരിക്കും.

ഗണേശ ചതുർത്ഥി ദിനത്തിൽ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വിൽപന നടത്തുന്നതും നിരോധിക്കുക എന്ന കുറിപ്പോടെ ബി.ബി.എം.പി കന്നഡയിൽ ഒരു നോട്ടീസ് പങ്കുവെച്ചു. ഓഗസ്റ്റ് 31 ബുധനാഴ്ച, ഗണേശ ചതുർത്ഥിയോടനുബന്ധിച്ച്, ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ കീഴിലുള്ള വിൽപന സ്റ്റാളുകളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും മാംസം വിൽപന നടത്തുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ടെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു. മുമ്പ്, ബെംഗളൂരുവിലെ പ്രാദേശിക സർക്കാർ കൃഷ്ണ ജന്മാഷ്ടമിയിൽ ഇറച്ചി വിൽക്കുന്നതും അറവുശാലകളുടെ പ്രവർത്തനവും നിരോധിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button