Latest NewsIndiaNews

ഈദ് ഗാഹ് മൈതാനിയില്‍ ഗണേശോത്സവം നടത്താന്‍ വിലക്ക്: വഖഫ് ബോര്‍ഡിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം

ബെംഗളൂരു: ഈദ് ഗാഹ് മൈതാനിയില്‍ ഗണേശോത്സവം നടത്താന്‍ വിലക്ക്. ചാമരാജ്‌പേട്ടിലെ ഈദ് ഗാഹ് മൈതാനിയില്‍ ഗണേശോത്സവം നടത്താന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു. ഗണേശോത്സവം നടത്താന്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് തിരുത്തി.

ബുധനാഴ്ച ഗണേശോത്സവം നടക്കാനിരിക്കെ, സ്ഥലത്ത് തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈദ് ഗാഹ് മൈതാനിയില്‍ ഗണേശോത്സവം നടത്താന്‍ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക വഖഫ് ബോര്‍ഡാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ടിഡി പവർ സിസ്റ്റംസ്: ഓഹരി വിഭജനത്തിന് ബോർഡ് അംഗീകാരം നൽകി

ഈദ് ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം നടത്താനുള്ള തീരുമാനം അനാവശ്യമായ മത സംഘര്‍ഷം സൃഷ്ടിക്കുമെന്ന് വഖഫ് ബോര്‍ഡിനായി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. മൈതാനി വഖഫ് സ്വത്താണെന്നും മതപരവും സാംസ്‌കാരികവുമായ എല്ലാ ചടങ്ങുകള്‍ക്കും തുറന്നുകൊടുക്കാവുന്ന പൊതു ഇടമല്ലെന്നും വഖഫ് ബോര്‍ഡ് ഹര്‍ജിയില്‍ വ്യക്തമാക്കി.

അതേസമയം, ഭൂമിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട സുപ്രീംകോടതി, വഖഫ് ബോര്‍ഡിന്റെ ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയം ഹൈക്കോടതിയില്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button