KeralaLatest NewsNews

സംസ്ഥാനത്ത് കൂടുതൽ ഐടിഐകൾ സ്ഥാപിക്കുന്നത് പരിഗണനയിൽ: വി ശിവൻകുട്ടി

തിരുവനന്തപുരം: അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയാൽ സംസ്ഥാനത്ത് കൂടുതൽ ഐടിഐകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചാക്ക ഗവൺമെന്റ് ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ആദ്യഘട്ട പ്രവർത്തികളുടെ പൂർത്തീകരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.

Read Also: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ട്രെയിനികൾക്ക് പരിശീലനം നൽകുന്ന ഐടിഐ ആയ ചാക്ക ഐടിഐയിൽ കാലഘട്ടത്തിനനുസരിച്ച് പുതിയ ട്രേഡുകൾ കൊണ്ടുവരികയാണ് ആവശ്യമെന്നും അത് നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ആധുനിക തൊഴിൽ പരിശീലനവും പുതിയ കോഴ്സുകളും ആവശ്യമാണ്. യുവാക്കളെയും വിദ്യാർത്ഥികളെയും ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് വിപത്തിന് എതിരായ പോരാട്ടം ശക്തമാക്കണമെന്ന് മന്ത്രി ശിവൻകുട്ടി വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.

വളരെ ഗൗരവമുള്ള വിഷയമാണ് മയക്കുമരുന്ന് ഉപഭോഗം. നമ്മുടെ മക്കൾ കെണിയിൽ അകപ്പെടുന്ന സ്ഥിതിയുണ്ട്. പാവപ്പെട്ട രക്ഷിതാക്കൾ ഇതൊന്നും അറിയുന്നില്ല. ഇതിനെതിരെ ക്യാമ്പസുകളിൽ നല്ല രീതിയിലുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

5.23 കോടി രൂപ ചെലവഴിച്ചാണ് ഐടിഐയിൽ ആദ്യഘട്ട വികസന പ്രവർത്തികൾ പൂർത്തിയാക്കിയിട്ടുള്ളത്. പുതിയ കവാടം, റോഡ്, നവീകരിച്ച ലാബുകൾ, വിർച്വൽ ക്ലാസ് റൂം, സെക്യൂരിറ്റി ക്യാബിൻ, വൈദ്യുതീകരണ പ്രവർത്തികൾ, ചിതറിക്കിടന്ന വർക്ക് ഷോപ്പുകൾ ക്ലസ്റ്റർ രീതിയിൽ പുന:ക്രമീകരിക്കൽ, കൂടുതൽ മെഷീനുകൾ ലഭ്യമാക്കൽ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പൂർത്തിയായത്. സ്പെഷ്യൽ ഫണ്ടായി വകയിരുത്തിയ 22 ലക്ഷം രൂപയും ഇതിനായി വിനിയോഗിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച: ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്നു, സർക്കാർ പിന്തിരിയണമെന്ന് ചങ്ങനാശേരി അതിരൂപത

shortlink

Related Articles

Post Your Comments

Related Articles


Back to top button