Latest NewsNewsIndia

വിമാനങ്ങള്‍ അറിയിപ്പില്ലാതെ റദ്ദാക്കി: വിമാനത്താവളത്തില്‍ കുടുങ്ങിയത് നിരവധി യാത്രക്കാര്‍

ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലേക്കും ലുഫ്താന്‍സയുടെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പൈലറ്റുമാരുടെ ഒരു ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് ജര്‍മ്മനിയുടെ ലുഫ്താന്‍സ എയര്‍ലൈന്‍സ് ആഗോള വ്യാപകമായി 800 വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെ, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ 700 ഓളം യാത്രക്കാര്‍ കുടുങ്ങി. ഇതോടെ, വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി.

Read Also: റോബിൻ ജനുവിനാണെന്ന് തോന്നിയിട്ടില്ല, ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നുണ്ട്: സന്തോഷ് വർക്കി

ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലേക്കും സര്‍വീസ് നടത്തുന്ന ലുഫ്താന്‍സ എയര്‍ലൈന്‍സ് ആണ് പൈലറ്റുമാരുടെ പണിമുടക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച റദ്ദാക്കിയത്. ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്ക് 300 യാത്രക്കാരും, മ്യൂണിച്ചിലേയ്ക്ക് 400 യാത്രക്കാരുമാണ് പോകാനുണ്ടായിരുന്നത്‌.

ലുഫ്താന്‍സ എയര്‍ലൈന്‍സ് വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് വിമാനത്താവള ടെര്‍മിനലില്‍ വന്‍ ജനക്കൂട്ടമായിരുന്നു. വിമാനങ്ങള്‍ റദ്ദാക്കിയ വിവരമറിഞ്ഞ് യാത്രക്കാര്‍ പ്രകോപിതരായിരുന്നു.
എയര്‍പോര്‍ട്ട് ജീവനക്കാരും സിഐഎസ്എഫും ചേര്‍ന്ന് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തു.

എയര്‍ലൈന്‍ കമ്പനി യാത്രക്കാര്‍ക്ക് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്,’ ഐജിഐ എയര്‍പോര്‍ട്ട് ഡിസിപി തനു ശര്‍മ്മ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button