Latest NewsNews

14കാരി കൊല്ലപ്പെട്ട നിലയില്‍, മൃതദേഹം സ്യൂട്ട് കേസില്‍

14 കാരി കൊല്ലപ്പെട്ടത് നിരവധി കുത്തുകളേറ്റ്

പല്‍ഗര്‍: 14കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം സ്യൂട്ട് കേസില്‍ കുത്തിനിറച്ച നിലയിലായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ വാലിവ് പ്രദേശത്തെ റോഡരികിലാണ് പതിനാലുകാരിയുടെ ജഡം കണ്ടെത്തിയത്. നിരവധി തവണ കുത്തേറ്റ ശരീരം പുതപ്പില്‍ പൊതിഞ്ഞാണ് സ്യൂട്ട്‌കേസിലാക്കിയത്.

Read Also : 10 കൊല്ലങ്ങൾക്ക് മുൻപ് 11 ആം സ്ഥാനം, ഇന്ന് അഞ്ചാമത്:10 കൊല്ലം കഴിയുമ്പോൾ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ

ഓഗസ്റ്റ് 25നാണ് മുംബൈ അന്ധേരി സ്വദേശിയായ പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കാണാതായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 26ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് വെള്ളിയാഴ്ച രാത്രി ഗുജറാത്തില്‍  നിന്നാണ് പിടികൂടിയത്. പ്രതികള്‍ക്ക് ഏകദേശം 21 വയസ്സാണ് പ്രായമെന്നും കൊലപാതകത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button