Latest NewsFootballNewsSports

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. സീസൺ ടിക്കറ്റുകളാണ് ആദ്യം വിൽക്കുന്നത്. 2499 രൂപയാണ് സീസൺ ടിക്കറ്റിന്‍റെ വില. ഒക്‌ടോബര്‍ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഉദ്ഘാടന മത്സരം. വൈകിട്ട് 7.30നാണ് മത്സരം. ഒമ്പതാം സീസണിലെ മിക്ക മത്സരങ്ങളും 7.30നാണ്.

എന്നാൽ, രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം 5.30നും രണ്ടാം മത്സരം 7.30നും ആരംഭിക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നത്. ഗോവയിൽ നടന്ന കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയിരുന്നു. നേരത്തെ, ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളിയായി എടികെ മോഹന്‍ ബഗാനെയായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം ഒക്ടോബര്‍ 16നാണ്. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികൾ. 23നാണ് മഞ്ഞപ്പടയുടെ ആദ്യ എവേ മത്സരം. ഒഡീഷ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. 28ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചുവരും.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍

ഒക്ടോബര്‍ 7: കേരള ബ്ലാസ്‌റ്റേഴ്‌സ്- ഈസ്റ്റ് ബംഗാള്‍ (ഹോം)
ഒക്ടോബര്‍ 16: കേരള ബ്ലാസ്‌റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ (ഹോം)
ഒക്ടോബര്‍ 23: ഒഡീഷ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഒക്ടോബര്‍ 28: കേരള ബ്ലാസ്റ്റേഴ്‌സ്- മുബൈ സിറ്റി എഫ്‌സി (ഹോം)

നവംബര്‍ 5: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- കേരള ബ്ലാസ്‌റ്റേഴ്‌സ് (എവേ)
നവംബര്‍ 13: കേരള ബ്ലാസ്‌റ്റേഴ്‌സ്- എഫ്‌സി ഗോവ (ഹോം)
നവംബര്‍ 19: ഹൈദരാബാദ് എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)

ഡിസംബര്‍ 4: ജംഷഡ്പൂര്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഡിസംബര്‍ 11: കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി (ഹോം)
ഡിസംബര്‍ 19: ചെന്നൈയിന്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഡിസംബര്‍ 26: കേരള ബ്ലാസ്റ്റേഴ്‌സ്- ഒഡീഷ എഫ്‌സി (ഹോം)

Read Also:- ഭക്ഷണ ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ജനുവരി 3: കേരള ബ്ലാസ്‌റ്റേഴ്‌സ്- ജംഷഡ്പൂര്‍ എഫ്‌സി (ഹോം)
ജനുവരി 8: മുംബൈ സിറ്റി എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ജനുവരി 22: എഫ്‌സി ഗോവ- കേരള ബ്ലാസ്‌റ്റേഴ്‌സ് (എവേ)
ജനുവരി 29: കേരള ബ്ലാസ്‌റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (ഹോം)

ഫെബ്രുവരി 3: ഈസ്റ്റ് ബംഗാള്‍- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 7: കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്‌സി
ഫെബ്രുവരി 11: ബംഗളൂരു എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 18: എടികെ മോഹന്‍ ബഗാന്‍- കേരള ബ്ലാസ്‌റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 26: കേരള ബ്ലാസ്‌റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി (ഹോം).

shortlink

Related Articles

Post Your Comments

Related Articles


Back to top button