CinemaLatest NewsNewsIndiaBollywoodEntertainment

‘ബീഫ് കഴിക്കുന്ന വിവേക് അഗ്നിഹോത്രിയെ എന്തിന് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു?’: ചോദ്യവുമായി രൺബീറിന്റെ ആരാധകർ

'ഞാൻ ബീഫ് കഴിക്കും, ഒരു മാറ്റവും വന്നിട്ടില്ല': വിവേക് ​​അഗ്നിഹോത്രിയുടെ വീഡിയോ വൈറൽ

ന്യൂഡൽഹി: ബീഫ് കഴിക്കുമെന്ന രൺബീർ കപൂറിന്റെ പഴയ പരാമർശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി ബജ്‌റംഗ്ദൾ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ബീഫ് കഴിക്കുന്ന രൺബീർ കപൂറിനേയും ആലിയ ഭട്ടിനേയും മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. രൺബീറിന്റെ ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് പഴയ വീഡിയോ വൈറലാക്കിയത്. സമാന അഭിപ്രായം നടത്തിയ സംവിധായകൻ വിവേക് അഗ്നിഹോത്രിക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തുമോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.

ബ്രഹ്മാസ്ത്രയെ വിമർശിച്ച ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക് ​​അഗ്നിഹോത്രി. താൻ ബീഫ് കഴിക്കുമെന്ന് വിവേക് പറയുന്നതിന്റെ പഴയ വീഡിയോ ആണ് ട്വിറ്ററിൽ ഇപ്പോൾ വൈറലാകുന്നത്. ‘ഇത് എന്റെ ജീവിതമാണ്. ഞാൻ ബീഫ് കഴിക്കാറുണ്ട്. ഇപ്പോഴും കഴിക്കുന്നു. നിർത്തിയിട്ടില്ല’, എന്നാണ് വീഡിയോയിൽ വിവേക് അഗ്നിഹോത്രി പറയുന്നത്. രൺബീറിന്റെ ആരാധകരാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.

ഉജ്ജയിനിലെ ക്ഷേത്രപരിസരത്ത് രൺബീറിനേയും ആലിയയേയും പ്രവേശിപ്പിക്കാതിരിക്കുന്ന സാഹചര്യത്തിലാണ്, കശ്മീർ ഫയൽസ് നിർമ്മാതാവ് അഭിഷേക് അഗർവാളിനൊപ്പം വിവേക് ക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. രൺബീറിനും വിവേകിനും വേറെ വേറെ നീതിയാണോ എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ചോദിക്കുന്നത്. ബീഫ് കഴിക്കുന്ന വിവേക് അഗ്നിഹോത്രിയെ എന്തിന് ക്ഷേത്രത്തിനകത്ത് കയറ്റാൻ അനുവദിച്ചുവെന്ന് ചോദിക്കുന്നവരുമുണ്ട്.

അതേസമയം, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന എന്നിവരും അഭിനയിക്കുന്ന അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്‌ത്ര സെപ്റ്റംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ധർമ്മ പ്രൊഡക്ഷൻസും സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button