KeralaLatest NewsNews

‘തട്ടമിട്ടവരുടെ ഓണക്കളികൾ ഒത്തിരിപേർ ആഘോഷിക്കുന്നത് കണ്ടു, ഏറ്റവും ഇഷ്ടം ഗൗരി ലങ്കേഷിന്റെ അവസാന ഓണസന്ദേശം’: തോമസ് ഐസക്

തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ കൊവിഡിന് ശേഷം തിരിച്ചുവരവിന്റെ ഉത്സവമായി ഓണം മാറിയെന്ന് മുന്‍മന്ത്രി തോമസ് ഐസക്. ഗൗരി ലങ്കേഷിന്റെ അവസാന ഓണ സന്ദേശമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കമൊന്നും മറ്റേതു കാലത്തെയും പോലെ ഉത്സവത്തിന് പിന്തുണ നല്‍കുന്നതിന് സര്‍ക്കാരിന് തടസ്സമായില്ലെന്നും തോമസ് ഐസക് പറയുന്നു.

‘ഏറ്റവും ഇഷ്ടപ്പെട്ടത് ഗൗരി ലങ്കേഷിന്റെ അവസാന ഓണ സന്ദേശം തന്നെ. അതു നമുക്ക് എന്നും ആത്മാഭിമാനം ആയിരിക്കും. വര്‍ഗ്ഗീയ കാപാലികരാല്‍ കൊല ചെയ്യപ്പെടും മുമ്പ് 2017 സെപ്റ്റംബര്‍ 5ന് അവര്‍ എഴുതി: ‘കേരളീയര്‍ ഓണം ആഘോഷിക്കുകയാണ്. മതഭേദങ്ങള്‍ തുലയട്ടെ! അതുകൊണ്ടാണ് അവര്‍ ‘അവരുടെ രാജ്യത്തെ’ (അതെ, ചെഡ്ഡികളെ ഞാന്‍ രാജ്യമെന്നു വിളിച്ചത് നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ?) ‘ദൈവത്തിന്റെ സ്വന്തം രാജ്യം’ എന്നു വിളിക്കുന്നത്. എന്റെ മല്ലു സുഹൃത്തുക്കളേ ദയവായി നിങ്ങളുടെ മതനിരപേക്ഷ ചൈതന്യം നിലനിര്‍ത്തുക (അടിക്കുറിപ്പ്: അടുത്ത തവണ ഞാന്‍ ദൈവത്തിന്റെ സ്വന്തം രാജ്യത്തു വരുമ്പോള്‍ ആരെങ്കിലും എനിക്ക് സുന്ദരന്‍ കേരള ബീഫ് കറി എത്തിച്ചുതരുമെന്നു പ്രതീക്ഷിക്കട്ടെ).’ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍’, തോമസ് ഐസക് കുറിച്ചു.

തോമസ് ഐസകിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

‘തിരുവനന്തപുരത്ത് ഉണ്ടെങ്കില്‍ ഓണസദ്യ മനമോഹനോടൊപ്പമാണ്. ഇത്തവണയും പതിവു തെറ്റിയില്ല. ഇന്നലെ ഉച്ചയ്ക്ക് വാഴയില സഹിതം സദ്യയുമായി മന്‍മോഹനും അനന്തിരവന്‍ ബാലജിത്തും ഫ്‌ലാറ്റില്‍ എത്തി. രണനാഥ് ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ട് ചിത്രത്തില്‍ ഇല്ല. രണ്ടു വര്‍ഷത്തെ കോവിഡിനുശേഷം നമ്മുടെ തിരിച്ചുവരവിന്റെ ഉത്സവമായി ഓണം മാറി. സാമ്പത്തിക ഞെരുക്കമൊന്നും മറ്റേതു കാലത്തെയുംപോലെ ഉത്സവത്തിനു പിന്തുണ നല്‍കുന്നതിനു സര്‍ക്കാരിനു തടസ്സമായില്ല. വള്ളംകളിക്ക് ഇത്തവണത്തേതുപോലുള്ള ഉത്സാഹവും വാശിയും അപൂര്‍വ്വമാണ്. തട്ടമിട്ടവരുടെ ഓണക്കളികള്‍ ഒത്തിരിപേര്‍ ആഘോഷിക്കുന്നതു കണ്ടു. ഇതുപോലെ പലതും. ഏറ്റവും ഇഷ്ടപ്പെട്ടത് ഗൗരി ലങ്കേഷിന്റെ അവസാന ഓണ സന്ദേശം തന്നെ. അതു നമുക്ക് എന്നും ആത്മാഭിമാനം ആയിരിക്കും. വര്‍ഗ്ഗീയ കാപാലികരാല്‍ കൊല ചെയ്യപ്പെടും മുമ്പ് 2017 സെപ്റ്റംബര്‍ 5ന് അവര്‍ എഴുതി: ‘കേരളീയര്‍ ഓണം ആഘോഷിക്കുകയാണ്. മതഭേദങ്ങള്‍ തുലയട്ടെ! അതുകൊണ്ടാണ് അവര്‍ ‘അവരുടെ രാജ്യത്തെ’ (അതെ, ചെഡ്ഡികളെ ഞാന്‍ രാജ്യമെന്നു വിളിച്ചത് നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ?) ‘ദൈവത്തിന്റെ സ്വന്തം രാജ്യം’ എന്നു വിളിക്കുന്നത്. എന്റെ മല്ലു സുഹൃത്തുക്കളേ ദയവായി നിങ്ങളുടെ മതനിരപേക്ഷ ചൈതന്യം നിലനിര്‍ത്തുക (അടിക്കുറിപ്പ്: അടുത്ത തവണ ഞാന്‍ ദൈവത്തിന്റെ സ്വന്തം രാജ്യത്തു വരുമ്പോള്‍ ആരെങ്കിലും എനിക്ക് സുന്ദരന്‍ കേരള ബീഫ് കറി എത്തിച്ചുതരുമെന്നു പ്രതീക്ഷിക്കട്ടെ).’ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.’

shortlink

Related Articles

Post Your Comments

Related Articles


Back to top button