Latest NewsUAENewsInternationalGulf

ദുബായ് പൗരന്മാർക്ക് ഭവനപദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

ദുബായ്: പൗരന്മാർക്കായി സംയോജിത ഭവന പദ്ധതി പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മികച്ച ജീവിത നിലവാരവും സ്ഥിരതയും സാമൂഹ്യ ജീവിതവും ഉറപ്പാക്കുന്ന സമഗ്ര പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: വീടുവിട്ടിറങ്ങിയ യൂട്യൂബറായ യുവതിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തി

വരുംമാസങ്ങളിൽ ഇത്തരത്തിൽ കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 170 കോടി ദിർഹം ചെലവിൽ അൽ ഖവനീജിലും അൽ വർഖായിലും നടപ്പാക്കുന്ന ഭവന പദ്ധതികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തുകയും ചെയ്തു. അൽ വർഖായിലെ പ്രവർത്തികൾ 45 ശതമാനം പൂർത്തിയായിരുന്നു.136 വില്ലകളാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമിക്കുന്നത്. ഓരോ വില്ലകളിലും നാലു മുറികളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും.

2023 ൽ ഇവ ജനങ്ങൾക്ക് നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്. അൽ ഖവനീജിൽ 1050 വില്ലകളാണ് നിർമിക്കുന്നത്. 1.56 ബില്യൺ ദിർഹമാണ് ഇതിന്റെ ചെലവ്. വില്ലകൾ, സെമി ഡിറ്റാച്ചഡ് വില്ലകൾ, ടൗൺ ഹൗസുകൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

Read Also: വാ​ള​യാ​റി​ൽ ക​ഞ്ചാ​വ് വേ​ട്ട : പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പി​ടി​യി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button