KeralaLatest NewsNews

കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു

വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം വർദ്ധിച്ചു വരുകയാണ്. വെഞ്ഞാറമൂട് കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് നായയുടെ കടിയേറ്റത്.

read also: താര കല്യാണിന് സർജറി: വിജയകരമായി പൂർത്തിയായ സന്തോഷം പങ്കുവച്ച് മകൾ സൗഭാഗ്യ

വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിക്കുകയായിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി. ഇതോടെ, നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയത്തിലാണ് നാട്ടുകാർ. ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button