Latest NewsNewsIndiaBusiness

ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായി ഗൗതം അദാനി, ഫോർബ്സിന്റെ തൽസമയ ഡാറ്റ പുറത്തുവിട്ടു

ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്കാണ് ലോകത്തിലെ അതിസമ്പന്നരിൽ ഒന്നാമൻ

ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമനായി ഗൗതം അദാനി. ഫോർബ്സിന്റെ തൽസമയ കോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 155.7 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ആമസോണിന്റെ ജെഫ് ബെസോസിനെ പിന്തള്ളിയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി ഗൗതം അദാനി മാറിയത്. സെപ്തംബർ 16 വരെയുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് ആസ്തി നിർണയിച്ചിട്ടുള്ളത്.

2022 ഫെബ്രുവരി മാസത്തിൽ മുകേഷ് അംബാനിയെ മറികടന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അദാനി മാറുകയായിരുന്നു. ഏപ്രിലിൽ ബിൽ ഗേറ്റ്സിനെയും തുടർന്ന് ബെർണാഡ് അർനോൾട്ടിനെയും പിന്തളളിയാണ് അതിസമ്പന്നരുടെ പട്ടികയിലേക്ക് അദാനി മുന്നേറിയത്.

Also Read: തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം: ചർച്ചയായി മനേകാ ഗാന്ധിയുടെ മുന്‍ പ്രസ്താവന

നിലവിൽ, ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്കാണ് ലോകത്തിലെ അതിസമ്പന്നരിൽ ഒന്നാമൻ. 273.5 ബില്യൺ ഡോളർ ആസ്തിയാണ് ഇലോൺ മസ്കിന് ഉള്ളത്. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button