CricketLatest NewsNewsSports

കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു, ഇത്തരം നീക്കങ്ങളെിൽ നിന്നും പിന്മാറണം: ശിഖര്‍ ധവാൻ

മുംബൈ: കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ താരങ്ങളായ കെഎൽ രാഹുലും ശിഖര്‍ ധവാനും. സോഷ്യൽ മീഡിയയിലൂടെയാണ് രാഹുലും ധവാനും തങ്ങളുടെ നിലപാട് അറിയിച്ചത്. വളരെ ഭയാനകമായ സാഹചര്യമാണെന്നും ഇത്തരം നീക്കങ്ങളെിൽ നിന്നും പിന്മാറാനും താരങ്ങൾ ആവശ്യപ്പെട്ടു.

‘വളരെ ഭയാനകമായ സാഹചര്യമാണിത്. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങളെിൽ നിന്നും പിന്മാറാനും ക്രൂരമായ ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു’ ശിഖര്‍ ധവാൻ ട്വിറ്ററിൽ കുറിച്ചു.

തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വിഒഎസ്ഡി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടാണ് രാഹുൽ കേരളത്തിലെ തെരുവ് നായ്ക്കൾക്കായി ശബ്ദമുയര്‍ത്തിയത്. കേരളത്തിൽ വ്യാപകമായി തെരുവ് നായക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചുവെന്ന് ഈ പോസ്റ്ററിൽ പറയുന്നു.

Read Also:- പുതിയ പരിശീലകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്

തെരുവ് നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ വിഒഎസ്ഡിയുടെ നേതൃത്വത്തിൽ സംരക്ഷിക്കുമെന്നും രാഹുൽ പങ്കുവച്ച പോസ്റ്ററിൽ പറയുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിഒഎസ്ഡി തെരുവുകളിൽ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് ഇവരുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button