Latest NewsNewsMobile PhoneTechnology

നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ: പുതിയ ഫീച്ചർ ഫോൺ ഉടൻ വിപണിയിൽ അവതരിപ്പിക്കും

0.3 മെഗാപിക്സൽ ക്യാമറയും, 1,430 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്

സ്മാർട്ട്ഫോണുകൾ അരങ്ങുവാഴുന്ന ഇക്കാലത്ത് വിപണി കീഴടക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോൺ ഉടൻ വിപണിയിൽ അവതരിപ്പിക്കും. ഫീച്ചർ ഫോൺ രംഗത്ത് ആധിപത്യം ഉറപ്പിക്കാൻ നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ ഫോണുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 19 മുതൽ വിവിധ സ്റ്റോറുകളിലും നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലും നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഈ ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

2.4 ഇഞ്ച് QVGA ഡിസ്പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മ്യൂസിക്കിന് പ്രാധാന്യം നൽകി പുറത്തിറക്കിയതിനാൽ, വയർലെസ് സ്റ്റീരിയോ ഇയർഫോണുകൾ ഫോണിൽ തന്നെ ഇൻബിൽറ്റ് ചെയ്തിട്ടുണ്ട്. Unisoc T207 SoC പ്രോസസറിലാണ് ഈ ഫീച്ചർ ഫോണിന്റെ പ്രവർത്തനം. 121.9 ഗ്രാം മാത്രമാണ് ഭാരം.

ഫോണുകളുടെ പിന്നിലെ വയർലെസ് ഇയർബെഡുകൾ ഉപയോഗിക്കാത്തപ്പോൾ പിന്നിൽ വയ്ക്കാനുള്ള സൗകര്യമുണ്ട്. ഡിസ്പ്ലേയുടെ ഇരുവശങ്ങളിലുമായാണ് മ്യൂസിക് പ്ലേബാക്ക് ബട്ടൺ നൽകിയിരിക്കുന്നത്. 0.3 മെഗാപിക്സൽ ക്യാമറയും, 1,430 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 20 ദിവസം വരെയാണ് സ്റ്റാൻഡ് ബൈ സമയം.

Also Read: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ

പ്രധാനമായും കറുപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉണ്ടെങ്കിലും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. റിപ്പോർട്ടുകൾ പ്രകാരം, 6,499 രൂപയാണ് ഈ ഫോണിന്റെ യഥാർത്ഥ വിലയെങ്കിലും ഉപഭോക്താക്കൾക്ക് നോക്കിയ വെബ്സൈറ്റിൽ നിന്ന് 4,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button