Latest NewsIndiaNews

തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം: മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ

മുംബൈ: തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. ഝാർഖണ്ഡ് സ്വദേശി കാരു ഹുലാസ് യാദവ് ആണ് പിടിയിലായതെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

Read Also: വൈറൽ മീം മാൻ അക്തറിന് ബീപാത്തൂന്റെ തല: ഇത്രയും സന്തോഷം തന്നൊരു മീം വേറെ ഉണ്ടായിട്ടില്ലെന്ന് കല്യാണി

പാൽഗഡിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. പാൽഗഡിലെ നലസോപാര മേഖലയിൽ ഹുലാസ് യാദവ് ഒളിച്ചു കഴിയുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. അതേസമയം, അറസ്റ്റിലായ യാദവിന് ചില ശാരീരിക അസ്വസ്ഥതകൾ പ്രകടമായിരുന്നു. ഈ സാഹചര്യത്തിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഝാർഖണ്ഡിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

Read Also: കൊലപ്പെടുത്താനുള്ള ആർ.എസ്.എസ് പ്രവർത്തകരുടെ പട്ടിക തയ്യാറാക്കി പോപ്പുലർ ഫ്രണ്ട്: നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button