IdukkiKeralaNattuvarthaLatest NewsNews

ചി​കി​ത്സ​യ്ക്കി​ടെ​ വെ​റ്റി​ന​റി ഡോ​ക്ട​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു : നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ

തൊ​ടു​പു​ഴ ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റി​ന​റി സ​ർ​ജ​നാ​ണ് ക​ടി​യേ​റ്റ​ത്

തൊ​ടു​പു​ഴ: വെ​റ്റി​ന​റി ഡോ​ക്ട​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് വെ​റ്റി​ന​റി ഡോ​ക്ട​റെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചത്. തൊ​ടു​പു​ഴ ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റി​ന​റി സ​ർ​ജ​നാ​ണ് ക​ടി​യേ​റ്റ​ത്.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നും ഭാ​ര്യ​ക്കും ക​ടി​യേ​റ്റി​രു​ന്നു. നാ​യ​യു​ടെ ക​ടി​യേ​റ്റ എ​ല്ലാ​വ​ർ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെടുത്തു.

Read Also : പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു: ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗ് ഇനി ബിജെപിയില്‍

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി. അഴിച്ചുവിട്ട് വളർത്തുന്ന പശുവിനാണ് പേയിളകിയത്. പശുവിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. അഴീക്കൽ ഭാഗത്താണ് പേയിളകിയ പശു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്. പിന്നാലെ അക്രമവാസന കാണിച്ചിരുന്ന പശുവിനെ ദയാവധത്തിനിരയാക്കി.

രാത്രിയിൽ പശുവിരണ്ടോടി കൂടുതൽ ആളുകൾക്ക് പരുക്കേൽക്കാതിരിക്കാനാണ് ദയാവധം നടത്തിയത്. പശുവിന്റെ ശരീരത്ത് പലയിടത്തും മുറിവുകളുണ്ട്. പേപ്പട്ടി കടിച്ചതിന് സമാനമാണ് മുറിവുകളെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടർച്ചയായി പട്ടികൾക്കും പശുക്കൾക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ട്. മൂന്നാമത്തെ പശുവിനാണ് കണ്ണൂർ ജില്ലയിൽ പേയിളകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button