Latest NewsCarsNewsAutomobile

വിദേശ വിപണിയിലും സാന്നിധ്യമറിയിച്ച് വെർട്യൂസ്, കൂടുതൽ വിവരങ്ങൾ അറിയാം

ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഫോക്‌സ്‌വാഗൻ നിർമ്മിച്ച രണ്ടാമത്തെ മോഡലാണ് വെർട്യൂസ്

വിദേശ വിപണിയിലും സ്ഥാനമുറപ്പിക്കാൻ ഒരുങ്ങി വെർട്യൂസ്. ഫോക്‌സ്‌വാഗൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ശ്രദ്ധേയമായ മിഡ്- സൈസ് സെഡാനാണ് വെർട്യൂസ്. റിപ്പോർട്ടുകൾ പ്രകാരം, മെക്സിക്കൻ വിപണിയിലേക്കാണ് വെർട്യൂസ് എത്തുക. ഏകദേശം 3,000 ലധികം ഇന്ത്യൻ നിർമ്മിത വെർട്യൂസാണ് മെക്സിക്കോയിലേക്ക് കടൽ കടന്നിട്ടുള്ളത്.

ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഫോക്‌സ്‌വാഗൻ നിർമ്മിച്ച രണ്ടാമത്തെ മോഡലാണ് വെർട്യൂസ്. അസംസ്കൃത ഘടകങ്ങളിൽ 95 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവ ഉപയോഗിച്ചാണ് വെർട്യൂസ് നിർമ്മിച്ചിരിക്കുന്നത്. സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ സ്കോഡ,​ ഫോക്‌സ്‌വാഗൻ,​ ഔഡി,​ പോർഷ,​ ലംബോർഗിനി ബ്രാൻഡുകളാണ് ഇന്ത്യയിലുള്ളത്.

Also Read: ദിവസവും ഒരു ​ഗ്ലാസ് മാതള ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!

ഫോക്‌സ്‌വാഗന്റെ ഇന്ത്യൻ നിർമ്മിത മോഡലുകൾ 2011 മുതലാണ് വിദേശ വിപണിയിലേക്ക് കയറ്റി അയക്കാൻ തുടങ്ങിയത്. വെന്റോയുടെ 6, 256 മോഡലുകളാണ് അന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. നിലവിൽ, 44 രാജ്യങ്ങളിലേക്കാണ് ഫോക്‌സ്‌വാഗന്റെ മോഡലുകൾ കയറ്റുമതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button