Latest NewsKeralaNews

ഗവർണർക്കെതിരെ സംഘടിതമായ ആക്രമണം നടത്തി അവഹേളിക്കാനുള്ള സർക്കാരിന്റെ നീക്കം വിലപ്പോവില്ല: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തുവന്നത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവർണർക്കെതിരെ സംഘടിതമായ ആക്രമണം നടത്തി അവഹേളിക്കാനുള്ള സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിലൂടെ അറിയിച്ചു.

Read Also: ഒന്‍പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി : 57-കാരന് 34 വര്‍ഷം കഠിനതടവും പിഴയും

എതിർക്കുന്നവരെ കൂട്ടമായി ആക്രമിച്ച് വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും അടക്കമുള്ളവർ ഗവർണറെ പൊതുസ്ഥലത്ത് നേരിടുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. ഗവർണറുടെ ജീവനുപോലും ഭീഷണി ഉയർന്നിരിക്കുന്നു. ഭരണത്തലവനായ ഗവർണർക്ക് സുരക്ഷിതത്വം ഇല്ലാത്ത കേരളത്തിൽ ക്രമസമാധാന നില തകർന്നിരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതു സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷ പാതത്തിനുമെതിരെയാണ് ഗവർണർ പ്രതികരിച്ചത്. സർവകലാശാലകളിൽ സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും ഭാര്യമാരെയും ബന്ധുക്കളെയും അനധികൃതമായി തിരുകി കയറ്റുന്നതിനെതിരായാണ് ഗവർണർ ശബ്ദമുയർത്തിയത്. സിപിഎം ഉന്നത നേതാക്കൾ നടത്തുന്ന ഈ അഴിമതിയിൽ സാധാരണ സിപിഎം പ്രവർത്തകർ പോലും പ്രതിഷേധത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർ ഉന്നയിച്ച ഒരു വിഷയത്തിനും വ്യക്തമായ ഉത്തരം നൽകാൻ ഇതുവരെ മുഖ്യമന്ത്രിക്കായിട്ടില്ല. കണ്ണൂർ സർവകലാശാലയിലെ പരിപാടിക്കിടയിൽ ഗവർണറെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാൻ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. എല്ലാ മന്ത്രിമാരും മുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തു വന്നതിലെ ഗൂഢാലോചന അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അഴിമതിക്കെതിരെ ശബ്ദമുയർത്തിയ ഗവർണറെ സംരക്ഷിക്കാൻ ജനമുന്നേറ്റത്തിന്റെ പ്രതിരോധ നിര ബിജെപി സൃഷ്ടിക്കുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

Read Also: ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും ‘മതപരം’, ഹിന്ദുമതവുമായി ബന്ധപ്പെട്ടതെല്ലാം ‘സാംസ്‌കാരികം’: ആർഎസ്എസിനെതിരെ ഒവൈസി

shortlink

Related Articles

Post Your Comments

Related Articles


Back to top button