CricketLatest NewsNewsSports

ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയുടെ സാധ്യത ടീം!

മുംബൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പൃഥ്വി ഷാ, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുൽ ത്രിപാഠി, രജത് പടിദാർ, തിലക് വർമ, ഷാർദ്ദുൽ താക്കൂർ, റിഷി ധവാൻ തുടങ്ങിയ താരങ്ങളിലാണ് ഇന്ത്യൻ പ്രതീക്ഷ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

25, 27 തീയതികളില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കും. നേരത്തെ, ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഏഷ്യാ കപ്പില്‍ മോശം ഫോം തുടര്‍ന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു.

റിഷഭിന്‍റെ ടി20 ഫോം നാളുകളായി ചോദ്യചിഹ്നമാണ്. സിംബാബ്‌വെക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സഞ്ജു ഫോമിലാണെന്ന് തെളിയിച്ചെങ്കിലും ഏഷ്യാ കപ്പ് ടീമിലും ഇടംപിടിച്ചില്ല. സഞ്ജുവിനെ തുടര്‍ച്ചയായി തഴയുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് താരത്തെ എ ടീമിന്‍റെ ക്യാപ്റ്റനാക്കി ബിസിസിഐ അമ്പരപ്പിച്ചത്.

Read Also:- കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ‘ഇലക്കറികൾ’

ഇന്ത്യ എയുടെ സാധ്യത ടീം: പൃഥ്വി ഷാ, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, തിലക് വർമ, കുൽദീപ് സെൻ, ഷാർദ്ദുൽ താക്കൂർ, ഉമ്രാൻ മാലിക്ക്, റിഷി ധവാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button