KeralaLatest NewsNews

കൊച്ചി പുറം കടലിൽ മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ച് നാലുപേർക്ക് പരുക്ക് 

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ച് നാലുപേർക്ക് പരുക്ക്. കൊച്ചി പുറം കടലിൽ വച്ചാണ് സംഭവം.

മലേഷ്യൻ ചരക്ക് കപ്പൽ ആണ് ഇടിച്ചത്. ​ഗ്ലോബൽ എന്ന മലേഷ്യൻ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റൽ പോലീസ് നല്‍കിയ വിവരം. ഇടിച്ചതിനു ശേഷം കപ്പൽ നിർത്താതെ പോയെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.

സംഭവത്തില്‍, ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബേപ്പൂർ സ്വദേശി – അലി അക്ബറിന്റെ അൽ നസീം എന്ന മത്സ്യ ബന്ധന ബോട്ടിൽ ആണ് ചരക്ക് കപ്പൽ ഇടിച്ചത്. നാല് പേരുടെയും പരുക്ക് സാരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button