CricketLatest NewsNewsSports

ടി20 ലോകകപ്പിന് മുമ്പ് നല്ല സൂചനകളല്ല, ലഭ്യമായ താരങ്ങളെ മാനേജ്‌മെന്‍റ് ഉപയോഗപ്പെടുത്തണം: ആര്‍പി സിംഗ്

മുംബൈ: തല്ലുവാങ്ങിക്കൂട്ടുന്ന ഇന്ത്യൻ ബൗളർമാരെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേസര്‍ ആര്‍പി സിംഗ്. ടി20 ലോകകപ്പിന് മുമ്പ് നല്ല സൂചനകളല്ല ഇതൊന്നും ലോകകപ്പ് അടുത്തിരിക്കേ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം താഴുകയാണെന്നും ആര്‍പി സിംഗ് പറഞ്ഞു. അടുത്ത രണ്ട് മത്സരങ്ങളില്‍ ബുമ്ര തിരിച്ചെത്തുമ്പോള്‍ വ്യക്തത വരുമെന്നും ആര്‍പി സിംഗ് കൂട്ടിച്ചേർത്തു.

‘ടി20 ലോകകപ്പിന് മുമ്പ് നല്ല സൂചനകളല്ല ഇത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ വന്നപ്പോള്‍ അത് ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും ഇല്ലാത്തതുകൊണ്ടാണെന്ന് കരുതി. ഓസ്‌ട്രേലിയക്കെതിരെ ടി20യില്‍ ഹര്‍ഷല്‍ പട്ടേല്‍ ടീമിലുണ്ടായിട്ടും ഇന്ത്യ തോറ്റു. അടുത്ത രണ്ട് മത്സരങ്ങളില്‍ ബുമ്ര തിരിച്ചെത്തുമ്പോള്‍ വ്യക്തത വരും’.

‘പരിക്കില്‍ നിന്ന് തിരിച്ചെത്തുന്ന ഉടനെ ബുമ്ര മത്സരം വിജയിപ്പിക്കും എന്ന് പറയാനാവില്ല. ലഭ്യമായ താരങ്ങളെ മാനേജ്‌മെന്‍റ് ഉപയോഗപ്പെടുത്തണം. ലോകകപ്പ് അടുത്തിരിക്കേ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം താഴുകയാണ്. ഓസ്ട്രേലിയയുടെ റണ്‍ ചേസില്‍ ഒരുസമയത്തും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം നേടാനായില്ല’.

‘ഓസ്ട്രേലിയ കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികളും സ്ഥിരതയോടെ സിംഗിളുകളും നേടിക്കൊണ്ടിരുന്നു. രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവിന്‍റെ ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ ഒരൊറ്റ ഓവറില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കടിഞ്ഞാണ്‍ ലഭിച്ചില്ല. കഴിവിന്‍റെ പ്രശ്നമല്ല, പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ പാളിച്ചയാവാനേ തരമുള്ളൂ’ ആര്‍പി സിംഗ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ 208 റൺസ് നേടിയിട്ടും ഇന്ത്യൻ ബൗള‍ർമാർക്ക് ഓസ്ട്രേലിയയെ പിടിച്ചുനിർത്താനായില്ല. നാലോവർ വീതമെറിഞ്ഞ ഭുവനേശ്വർ കുമാർ 52 റൺസും ഹർഷൽ പട്ടേൽ 49 റൺസും വിട്ടുനൽകി. ഇരുവർക്കും വിക്കറ്റ് വീഴ്ത്താനുമായില്ല.

Read Also:- ശരീര വേദന അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ!

ഉമേഷ് യാദവ് ഇരുപത്തിയേഴ് റൺസും ഹർദ്ദിക് പാണ്ഡ്യ ഇരുപത്തിരണ്ട് റൺസും രണ്ടോവറിൽ വിട്ടുനൽകി. 3.2 ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ 42 റണ്‍സ് വഴങ്ങിയപ്പോള്‍ നാല് ഓവറില്‍ 17ന് മൂന്ന് പേരെ മടക്കിയ അക്‌സര്‍ പട്ടേലിന് മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button