News

മുസ്ലീം ഉന്നതരുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ കൂടിക്കാഴ്ച: രൂക്ഷവിമർശനവുമായി ഒവൈസി

ഡൽഹി: ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഇമാം ഉമർ അഹമ്മദ് ഇല്യാസിയുമായി, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി രംഗത്ത്. ഭഗവതിനെ കണ്ടവർ സമൂഹത്തിലെ ഉന്നത വിഭാഗത്തിന്റെ ഭാഗമാണെന്നും അടിസ്ഥാന വർഗത്തിന്റെ യാഥാർത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഒവൈസി പറഞ്ഞു.

‘ഈ ആളുകൾ പോയി ഭഗവതിനെ കണ്ടു. ലോകം മുഴുവൻ ആർഎസ്‌എസിന്റെ ആശയങ്ങൾ അറിയാം. നിങ്ങൾ പോയി അദ്ദേഹത്തെ കാണൂ. മുസ്ലീം സമുദായത്തിലെ ഈ വരേണ്യ വിഭാഗം, അവർ എന്തു ചെയ്താലും സത്യമാണ്. എന്നാൽ, ഞങ്ങൾ മൗലികാവകാശങ്ങൾക്ക് വേണ്ടി രാഷ്ട്രീയമായി പോരാടുമ്പോൾ, ഞങ്ങളെ മോശമായ രീതിയിലാണ്  ചിത്രീകരിക്കുന്നത്,’ ഒവൈസി പറഞ്ഞു.

അച്ഛന്‍ പഴയ നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു, ചേച്ചി എസ്.എഫ്.ഐയും: നിഖില വിമൽ
അതേസമയം, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രാഷ്ട്ര പിതാവും രാഷ്ട്രത്തിന്റെ ജ്ഞാനിയുമാണെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഇമാം ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു. നമുക്കെല്ലാവർക്കും വ്യത്യസ്തമായ രീതിയിൽ ആരാധിക്കാം, എന്നാൽ അതിനുമുമ്പ് നമ്മൾ എല്ലാവരും മനുഷ്യരാണെന്നും ഞങ്ങൾ ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യക്കാരാണെന്നും ഇമാം ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു. ഇന്ത്യ വിശ്വഗുരു ആകുന്നതിന്റെ വക്കിലാണെന്നും നാമെല്ലാവരും അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button