Latest NewsNewsInternational

ഇറാനില്‍ പ്രതിഷേധം വ്യാപിക്കുന്നു: 31 മരണം

ഇറുകിയ വസ്ത്രങ്ങളും ജീന്‍സുകളും മുട്ടിന് താഴെ അനാവൃതമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും ധരിക്കുന്നതിന് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇറാന്‍

ടെഹറാന്‍: ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന 22 കാരിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ വ്യാപക പ്രതിഷേധ. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ 31 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

Read Also: വാടിക്കൽ രാമകൃഷ്ണന്റെ വധവുമായി പിണറായിക്ക് ബന്ധമുണ്ട്, അക്കാലം മുതലേ അദ്ദേഹത്തിന് ആർഎസ്എസ് വിരോധവുമുണ്ട്: എം.ടി. രമേശ്

സ്ത്രീകളടക്കം ഹിജാബ് പരസ്യമായി ഉപേക്ഷിച്ചും മുടി മുറിച്ചുമുള്ള പ്രതിഷേധങ്ങള്‍ക്ക് ഇറാന്‍ സാക്ഷ്യം വഹിച്ച് വരികയാണ്. ആറാം ദിവസത്തിലേയ്ക്ക് കടന്ന ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനിടയില്‍ 31-ാളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസങ്ങളായി നീണ്ട് നില്‍ക്കുന്ന പ്രതിഷേധത്തിന് നേരേ പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇറാനിലെ അതിതീവ്ര സദാചാര നിലപാടുള്ള പൊലീസ് യൂണിറ്റുകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. കൂടാതെ ഇറുകിയ വസ്ത്രങ്ങളും കീറലുള്ള ജീന്‍സുകളും മുട്ടിന് താഴെ അനാവൃതമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും സ്ത്രീകള്‍ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button