Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍

 

തിരുവനന്തപുരം: പോപ്പുലർ‌ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നൂറ്റിയൻപതിലധികം നേതാക്കളെയാണ് 11 സംസ്ഥാനങ്ങളിൽ നിന്നായി ഇന്നലെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. 45 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

എൻ.ഐ.എ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് ഇന്നലെ നടന്നത്. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സർവകലാശാല പരീക്ഷകൾ മാറ്റി വെച്ചു. പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.

ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button