Latest NewsNewsTechnology

വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ: വില പ്രഖ്യാപിച്ചു, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വാങ്ങാൻ അവസരം

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വൺപ്ലസിന്‍റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷന്റെ വില ഔദ്യോഗികമായി പുറത്തുവിട്ട് കമ്പനി. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണെങ്കിലും വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ അടുത്തിടെയാണ് അവതരിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. വിലയും സവിശേഷതയും പരിചയപ്പെടാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,412 × 1,080 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 8100 മാക്സ് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

Also Read: പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം: സ്വർണ്ണാഭരണങ്ങളും പണവും കവർന്നു

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 32,999 രൂപ മുതലാണ് സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button