NewsLife StyleHealth & Fitness

കുട്ടികളിലെ അമിതവണ്ണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

കുട്ടികളെ കായികപരമായ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും

പലപ്പോഴും മാറുന്ന ജീവിതശൈലികൾ നമ്മുടെ ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാൽ, തിരക്കേറിയ ജീവിതത്തിൽ ഭക്ഷണത്തിന് കൃത്യമായ പ്രാധാന്യം നൽകാതെ വരുമ്പോൾ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് അവ നയിക്കും. വിവിധ റിപ്പോർട്ടുകൾ പ്രകാരം, മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് മിക്ക രാജ്യങ്ങളിലും കുട്ടികളിലെ അമിതവണ്ണം കൂടിവരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഭക്ഷണ കാര്യങ്ങളിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് അമിതവണ്ണം ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. കുട്ടികളിലെ അമിതവണ്ണം തടയാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം.

കുട്ടികൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കുന്ന പോഷക മൂല്യങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ നൽകി ശീലിപ്പിക്കുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ നൽകുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ഇഷ്ട വിഭവങ്ങൾ മടുപ്പു തോന്നുന്ന തരത്തിൽ വ്യത്യസ്ഥമായി ഉണ്ടാക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ പരിശീലിപ്പിക്കുക.

Also Read: ‘ഹൊഗനക്കല്‍’ ഇന്ത്യയുടെ ‘നയാഗ്ര’: വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ഒരു ബോട്ട് സവാരി

കുട്ടികളെ കായികപരമായ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. വിവിധ തരത്തിലുള്ള കായിക വിനോദങ്ങളിൽ പരമാവധി പങ്കെടുപ്പിക്കുക. യോഗ മുതലായവ ശീലിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേസമയം, കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം പൂർണമായും കുറയ്ക്കണം. മൊബൈലിൽ അധിക സമയം ചിലവഴിക്കുമ്പോൾ ശാരീരികാരോഗ്യത്തിന് പുറമേ, മാനസികാരോഗ്യത്തിനും വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. അതിനാൽ, മാതാപിതാക്കൾ കഴിവതും കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കാൻ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button