Latest NewsNewsIndia

യുഎന്നില്‍ സ്ഥിരാംഗങ്ങളുടേയും താല്‍ക്കാലികാംഗങ്ങളുടേയും സംഖ്യ വര്‍ധിപ്പിക്കുന്നതിന് അമേരിക്ക മുന്‍കൈ എടുക്കും ബൈഡന്‍

ന്യൂയോര്‍ക്ക് : സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു നല്‍കി. സെപ്റ്റംബര്‍ 21ന് ജനറല്‍ അസംബ്ലിയില്‍ ഉന്നതതല യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബൈഡന്‍ തന്റെ പ്രഖ്യാപനം നടത്തിയത്.

Read Also: റോഡ് പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം: പി എ മുഹമ്മദ് റിയാസ്

സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളുടേയും താല്‍ക്കാലികാംഗങ്ങളുടേയും സംഖ്യ വര്‍ധിപ്പിക്കുന്നതിന് അമേരിക്ക മുന്‍കൈ എടുക്കുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചു. വളരെ നാളുകളായി സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യയുടെയും ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളുടേയും താല്‍പര്യം സംരക്ഷിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ഇന്നു ലോകം നേരിടുന്ന പ്രശ്നങ്ങളില്‍ ശരിയായി പ്രതികരിക്കുന്നതിന് കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തേണ്ടതാണെന്നും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ തുടങ്ങിയവയേയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും ബൈഡന്‍ വാദിച്ചു. 2021 ഓഗസ്റ്റ് മാസം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രസിഡന്റ് ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു വേണ്ടി അമേരിക്ക സെക്യൂരിറ്റി കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button