Latest NewsNewsLife StyleHealth & Fitness

വായു മലിനീകരണം ഗർഭാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാം

ലോകമെമ്പാടുമുള്ള 9 ദശലക്ഷം മരണങ്ങൾക്ക് വായു മലിനീകരണം പ്രധാന കാരണങ്ങളിലൊന്നാണ്. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളും കണികകളും അന്തരീക്ഷത്തിലുണ്ട്. ഇന്ന് നമ്മൾ ജീവിക്കുന്ന ചുറ്റുപാട് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, ഗർഭസ്ഥ ശിശുക്കൾ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. ഗർഭസ്ഥ ശിശുക്കൾ വളരെ സെൻസിറ്റീവ് ആണ്. കാരണം അവരുടെ ശരീരവും തലച്ചോർ വികസിച്ചുകൊണ്ടിരിക്കുകയാണ്, രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഗർഭസ്ഥ ശിശുക്കൾക്ക് കൂടുതലാണ്.

ശ്വാസകോശ സംബന്ധമായ അണുബാധകൾ മൂലമുണ്ടാകുന്ന മരണങ്ങളിൽ 10-ൽ 1ന് വായു മലിനീകരണം കാരണമാകുന്നു. നിർമ്മാണ വ്യാവസായിക പുക, പുകവലി, മരമോ മറ്റ് ജൈവ സ്രോതസുകളോ ഉപയോഗിച്ച് പാചകം ചെയ്യൽ, റോഡ്, വാഹന മലിനീകരണം എന്നിവ വായു മലിനീകരണത്തിന് കാരണമാകുന്നു. ശുദ്ധമായ ഗ്യാസ് സ്റ്റൗവുകൾ ഉപയോഗിക്കുക, മാലിന്യ നിർമാർജനത്തിനുള്ള ബദൽ കണ്ടെത്തുക, പുകവലി ഉപേക്ഷിക്കാൻ പരസ്‌പരം സഹായിക്കുക എന്നിവയിലൂടെ ആറുലക്ഷം ശിശുമരണങ്ങളും ഏഷ്യയിലെ എല്ലാ ഗർഭനഷ്ടങ്ങളുടെയും 7% വരെ തടയാനാകും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഗർഭിണിയായ സ്ത്രീയിൽ വായു മലിനീകരണത്തിന്റെ ഫലങ്ങൾ ഇവയാണ്;

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമുണ്ടാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന യുഎന്‍ സമിതി രൂപവത്കരിക്കണം

കുറഞ്ഞ ജനന ഭാരം- വായു മലിനീകരണം അവരുടെ കുഞ്ഞുങ്ങൾക്ക് ഭാരക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. നവജാത ശിശുവിന് അനുയോജ്യമായ ഭാരം ഒമ്പത് പൗണ്ട് ആണ്, എന്നാൽ 5-8 പൗണ്ടിൽ താഴെയുള്ള കുഞ്ഞുങ്ങളെ ‘കുറഞ്ഞ ജനനഭാരം’ ഉള്ളവരായി കണക്കാക്കുന്നു.

മാസം തികയാതെയുള്ള ജനനം അല്ലെങ്കിൽ മരണം- മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് അവികസിതമായ ശ്വാസകോശം, കുഞ്ഞിന്റെ ചെറിയ മസ്തിഷ്കം, ജനന സമയത്തോ അതിനുശേഷമോ കുഞ്ഞിന്റെ മരണം തുടങ്ങിയ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

രക്തസമ്മർദ്ദം- അമ്മയുടെ ഗർഭപാത്രത്തിനകത്താണെങ്കിലും വായുമലിനീകരണം രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ ഗർഭസ്ഥ ശിശുവിന്റെയും അമ്മയുടെയും ആരോഗ്യത്തെ അപകടപ്പെടുത്തുന്നു.

ഗർഭഛിദ്രം- വായു മലിനീകരണം പുരുഷന്മാരിലും സ്ത്രീകളിലും ഫെർട്ടിലിറ്റി നിരക്ക് കുറയ്ക്കും. ഇത് സ്ത്രീകൾക്ക് ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ബുദ്ധിമുട്ടാക്കും. വാസ്തവത്തിൽ, വായു മലിനീകരണവും ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button