KeralaLatest NewsNews

‘പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല’ എന്ന് ഡി.വൈ.എഫ്.ഐയുടെ ബാനർ, ജോഡോ യാത്രാ ജാഥ കഴിഞ്ഞപ്പോൾ ബാനർ മിസ്സിംഗ്‌

തൃശൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ തൃശൂർ ജില്ലയിൽ എത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര പുതുക്കാട് സെന്റർ വഴി കടന്നുപോയതിന് ശേഷം ഡി.വൈ.എഫ്.ഐയുടെ ഒരു ബാനർ കാണാതായി. ‘പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല’ എന്നെഴുതിയ ബാനർ ആണ് പൊളിച്ച് നീക്കിയത്. ജോഡോ യാത്ര നടത്തിയവരാണ് ബാനർ പൊളിച്ച് നീക്കിയതെന്ന് DYFI ജില്ലാ സെക്രട്ടറി ആരോപിക്കുന്നു.

ജാഥയെ കുറിച്ചോ, വയനാട് എം.പി.യെ കുറിച്ചോ ഒരു വാക്ക് പോലും എഴുതിയിട്ടില്ലെന്നും എന്നിട്ടും ബാനർ പൊളിച്ച് നീക്കിയെന്നും അഡ്വ. വൈശാഖൻ ചൂണ്ടിക്കാട്ടുന്നു. പൊറോട്ട എന്ന വാക്ക് ഇത്രമേൽ പ്രകോപിപ്പിക്കുവാൻ എന്തായിരിക്കും അതിന്റെ കാരണമെന്ന് അദ്ദേഹം ചോദിക്കുന്നു. ഒന്നുകിൽ അയാൾ രാഷ്ട്രീയം പറയണമെന്നും അല്ലെങ്കിൽ ഈ പട്ടി ഷോ നിർത്തണമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ ആവശ്യപ്പെട്ടു.

അതേസമയം, രാവിലെ ഏഴിന് ചാലക്കുടിയില്‍ നിന്ന് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരില്‍ അവസാനിക്കും. ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് പൊതു യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.

അഡ്വ. വൈശാഖന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്നലെ DYFI പുതുക്കാട് സെന്ററിൽ ഒരു ബാനർ സ്ഥാപിച്ചു …
ഇന്ന് ലുഡോ യാത്ര കടന്ന് പോയപ്പോൾ,
ജാഥാംഗങ്ങൾ സമാധാനപരമായി അത് പൊളിച്ച് നീക്കി….
ആ ബാനറിൽ ജാഥയെ കുറിച്ചോ,
വയനാട് എം.പി.യെ കുറിച്ചോ
ഒരു വാക്ക് പോലും എഴുതിയിട്ടില്ല
എന്നിട്ടും ജാഥക്കാരെ അത് പ്രകോപിപ്പിച്ചു …..!!
പൊറോട്ട എന്ന വാക്ക് ഇത്രമേൽ പ്രകോപിപ്പിക്കുവാൻ എന്തായിരിക്കും അതിന്റെ കാരണം ….?
ജനങ്ങൾ ഇനിയും
ഇതിങ്ങനെ എഴുതി കൊണ്ടേയിരിക്കും
” പോരാട്ടമാണ് ബദൽ,
പൊറോട്ടയല്ല ”
ഒന്നുകിൽ അയാൾ രാഷ്ട്രീയം പറയണം അല്ലെങ്കിൽ ഈ പട്ടി ഷോ നിർത്തണം,
അതു വരെ പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button