Latest NewsKeralaNews

അന്വേഷണ പരിധിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം: തോമസ് ഐസക്ക് നൽകിയ ഹർജിക്കെതിരെ എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തോമസ് ഐസക് അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നതായും വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നുമാണ് ഇഡിയുടെ ആരോപണം. മസാല ബോണ്ടിലെ അന്വേഷണത്തിനെതിരായ ഹർജി അപക്വമാണെന്നും ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. മസാല ബോണ്ട് കേസിലെ ഇഡി അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്.

Read Also: പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ അതീവ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ജീവന് തന്നെ ഭീഷണി

ഇഡിയുടെ അന്വേഷണ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ ആണ് മുൻ ധനമന്ത്രിയുടെ ശ്രമം. അന്വേഷണത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണ്. അതിനാൽ തോമസ് ഐസക്കിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും ഇഡി അറിയിച്ചു.

ഇഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് സാധിക്കില്ല. അന്വേഷണത്തിന്റെ ഭാഗമായ രേഖകൾ ഹാജരാക്കാൻ ആണ് സമൻസ് അയച്ചത്. സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സമൻസ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അധികാരം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ കണ്ണീരണിഞ്ഞ് നദാല്‍: തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കായിക ചിത്രമാണിതെന്ന് കോഹ്ലി

shortlink

Related Articles

Post Your Comments

Related Articles


Back to top button